അരാംകോ എണ്ണ ഉൽപാദനത്തിൽ വൻ കുതിപ്പ്
text_fieldsജിദ്ദ: യുദ്ധസമാനമായ ആക്രമണം നേരിട്ട സൗദി അരാംകോ എണ്ണ ഉൽപാദനത്തിൽ കുതിപ്പ് നട ത്തി വൻ തിരിച്ചുവരവിെൻറ പാതയിൽ. സെപ്റ്റംബർ 14 ആക്രമണത്തെ തുടർന്ന് ഉൽപാദനം പകു തിയോളം കുറഞ്ഞിരുന്നുവെങ്കിലും പ്രതിസന്ധികൾ വളരെ വേഗം പരിഹരിച്ചതായാണ് റിപ്പോ ർട്ട്. ചൊവ്വാഴ്ച വരെ സൗദി അരാംകോയില്‍ ഉൽപാദനം 75 ശതമാനത്തിലെത്തി. അടുത്തയാഴ്ചയോ ടെ ഇത് 100 ശതമാനം പുനഃസ്ഥാപിക്കാനാവുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംഭവം നടന്ന മൂന്നാംനാൾ സൗദി ഉൗർജമന്ത്രിയും അരാംകോ മേധാവിയും ഇൗ മാസാവസാനത്തിനകം അരാംകോ 100 ശതമാനം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാശനഷ്ടം നേരിട്ട ആഗോള ഭീമെൻറ പുനർനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് വേഗത്തിലാണ് പുരോഗമിക്കുന്നത്.
സെപ്റ്റംബര്‍ 14നാണ് സൗദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് നിലയങ്ങൾക്കു നേരെ ആക്രമണം നടന്നത്. ഇതോടെ ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തില്‍ 5.7 ദശലക്ഷം ബാരലിെൻറ കുറവുണ്ടായി. എന്നാൽ, ചൊവ്വാഴ്ചയോടെ അബ്ഖൈഖിൽ മൂന്ന് ദശലക്ഷം ബാരലും ഖുറൈസില്നിന്ന് 1.3 ദശലക്ഷം ബാരലും ഉൽപാദനം നടത്തിയതായാണ് കണക്ക്. ഇനി പുനഃസ്ഥാപിക്കാനുള്ളത് 1.4 ദശലക്ഷം ബാരല്‍ മാത്രമാണ്. അത് അടുത്തയാഴ്ചയോടെ സാധ്യമാവും. നിലവിലുള്ള കുറവ് കരുതല്‍ ശേഖരത്തില്‍ നിന്നുമെടുത്താണ് സൗദി ഇന്ധനക്കമ്മി പരിഹരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാൻറായ അബ്ഖൈഖിലും ഖുറൈസിലും റെക്കോഡ് വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആക്രമണത്തിനിരയായെങ്കിലും അരാംകോ പൂർവാധികം ശക്തമാണെന്ന് കമ്പനി മേധാവി അമീൻ അൽനാസിർ കഴിഞ്ഞദിവസം വ്യക്തമാക്കി. ‘അരാംകോയുടെ കീർത്തിയും രാജ്യത്തിെൻറ വിശ്വാസ്യതയും എന്തിനേക്കാളും അമൂല്യമാണ്, നാം മുേമ്പത്തേക്കാൾ ശക്തരാണിപ്പോഴെന്നും’ അരാംകോ മേധാവി വ്യക്തമാക്കി.
യുദ്ധസമാനമായ ആക്രമണമാണ് സെപ്റ്റംബർ 14ന് അരാംകോക്ക് നേരെ നടന്നത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ആൾനാശമുണ്ടാക്കാൻ പേക്ഷ, ശത്രുക്കൾക്ക് സാധിച്ചിരുന്നില്ല. സുരക്ഷാമികവാണ് ഇത് വ്യക്തമാക്കിയത്. ഏഴ് മണിക്കൂറിനകമാണ് വൻ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായത്. അരാംകോ ആക്രമണത്തിൽ ആഗോളതലത്തിൽ ഇറാനെതിരെ ശക്തമായ കൂട്ടായ്മയാണ് ഇതിനകം രൂപപ്പെട്ടത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദിയും കുറ്റപ്പെടുത്തിയി
രുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.