അരാംകോ ഓഹരി വിൽപന : സമ്പദ്ഘടനക്ക് കരുത്തേകുമെന്ന് പ്രതീക്ഷ
text_fieldsജിദ്ദ: സൗദി അരാംകോയുടെ ഓഹരി വിപണി പ്രവേശനം വളരുന്ന സൗദി സമ്പദ്ഘടനക്ക് കരുത്തേകു മെന്ന് അനുമാനം. ലോകത്തെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്പനികളുടെ ഓഹരിക്കായി ഇന്ത്യയിലെ ന ിക്ഷേപകരും തയാറെടുക്കുന്നുണ്ട്. എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചാണ് കിരീടാവകാശിക ്കു കീഴില്‍ അരാംകോയുടെ ഓഹരി വില്പനക്ക് വഴിയൊരുങ്ങിയത്. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളുടെ പട്ടികയിലാണ് ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ഏറ്റവും വലിയ എണ്ണക്കമ്പനിയും സൗദി അരാംകോയാണ്. സൗദി കിരീടാവകാശിക്കു കീഴില്‍ നടക്കുന്ന എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് അരാംകോയുടെ ഓഹരി വിപണി പ്രവേശനം. ഇതോടെ സൗദിയില്‍ നിക്ഷേപ അവസരം ഉയരുമെന്നുറപ്പായി. അരാംകോ ഐ.പി.ഒ വിഷന്‍ 2030െൻറ ഭാഗമാണ് എന്ന് ചെയർമാൻ യാസര്‍ അല്‍ റുമയ്യാന്‍ പറഞ്ഞു. തദവ്വുലില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ സൗദി ഓഹരി വിപണിയും സജീവമാകും. . ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലെ നിക്ഷേപകര്‍ അരാംേകാ ഓഹരി വാങ്ങാന്‍ തയാറെടുക്കുന്നതായാണ് സൂചന. അരാംകോ മേധാവിയും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുമായ അമീൻ ഹസൻ അൽ നാസിറിെൻറ സാന്നിധ്യത്തിലാണ് ഒാഹരിപ്രവേശന പ്രഖ്യാപനമുണ്ടായത്.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിലുള്ള സൗദി അറേബ്യക്ക് വളരെ സുപ്രധാനമായ ദിവസമാണിതെന്ന് ചെയർമാൻ യാസിർ അൽറുമയ്യാൻ പറഞ്ഞു. സൗദി സ്റ്റോക് എക്സ്ചേഞ്ചിൽ ഒാഹരി വിൽപനക്ക് ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ അംഗീകാരം അരാംകോക്ക് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇതോടെ സൗദി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്ത കമ്പനികളിലൊന്നായി മാറാൻ സാധിക്കും. 86 വർഷം മുമ്പ്, സൗദി അറേബ്യ സ്ഥാപിച്ച് മാസങ്ങൾക്കുശേഷമാണ് ക്രൂഡ് ഒായിൽ പര്യവേക്ഷണം നടത്താൻ സൗദി അരാംകോ എന്ന പേരിലൊരു കമ്പനിക്ക് അനുമതി നൽകിയത്. ആ പ്രഖ്യാപനമാണ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറാൻ സൗദി അരാംകോക്ക് സാധിച്ചിരിക്കുന്നത്. വലിയ അഭിമാനമാണിത്. കമ്പനിയുടെ നീണ്ട ചരിത്രത്തിൽ നിരവധി പരിവർത്തനങ്ങളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാൽ, കമ്പനിയുടെ വളർച്ചക്കും പുരോഗതിക്കുംവേണ്ടിയുള്ള ശ്രമങ്ങൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും അൽറുമയ്യാൻ പറഞ്ഞു. നിരന്തരമായ ശ്രമത്തിലൂടെ ലോകത്തെ ഏറ്റവും വലിയ സുരക്ഷിതവും സുസ്ഥിരവും വിശ്വസനീയവുമായ സംയോജിത പെട്രോ കെമിക്കൽ കമ്പനിയായി മാറാൻ അരാംകോക്ക് കഴിഞ്ഞു. സൗദി അരാംകോക്ക് ശക്തമായ ഭരണ സംവിധാനവും ഗവൺമെൻറുമായി നല്ല ബന്ധവുമുണ്ട്. പ്രവർത്തനക്ഷമത, സാമ്പത്തിക കാര്യക്ഷത എന്നീ മേഖലയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കുന്നു. ആഗോള ഉൗർജ ആവശ്യകത നിറവേറ്റുന്നതിലും ആഗോള ഇന്ധന വിതരണ സുരക്ഷ നിലനിർത്തുന്നതിനും കമ്പനി വലിയ സംഭാവന നൽകുന്നുണ്ട്. വ്യക്തിഗതവും സ്ഥാപനങ്ങളുമായി ധാരാളം നിക്ഷേപകരെ ആകർഷിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറിയിട്ടുണ്ട്. സൗദി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനി എന്ന നിലയിൽ സൗദി അരാംകോ അഭിമാനത്തിെൻറ ഉറവിടമായി മാറുമെന്നും അൽറുമയ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.