അരാംകോയുടെ സംരംഭകത്വ വിഭാഗം ഡ്രോൺ നിക്ഷേപം വർധിപ്പിക്കുന്നു
text_fieldsജുബൈൽ: സൗദി അരാംകോയുടെ സംരംഭകത്വ വിഭാഗം അഞ്ചു ലക്ഷം ഡോളർ കൂടി സൗദി ഡ്രോൺ ഓപറേറ്ററിൽ നിക്ഷേപിച്ചു. പദ്ധതി വിദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാന്നതിെൻറ ഭാഗമായാണിത്. സൗദി അറേബ്യയിലെ അരാംകോയുടെ സംരംഭക വിഭാഗമായ 'വെയ്ഡ്' 2011ൽ ആണ് സ്ഥാപിതമായത്.
ആഴത്തിലുള്ള അറിവും സഹകരണവും സംയോജിപ്പിക്കുന്നതിലൂടെ പുതിയ ബിസിനസ് ആശയങ്ങൾ പ്രയോഗവത്കരിക്കുകയും രാജ്യത്തിലെ സംരംഭകരെ ശാക്തീകരിക്കുന്ന അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. 2016ൽ ഫാൽക്കൺവിസിൽ 'വെയ്ഡി'െൻറ നിക്ഷേപം തുടങ്ങിയിരുന്നു. പുതിയ ധനസഹായം യൂറോപ്പ്, യു.എസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ കമ്പനിയെ വളരാൻ സഹായിക്കും.
ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 3-ഡി സർവേയിങ്, മാപ്പിങ്, പരിശോധനകൾ, നിർമാണ നിരീക്ഷണം, ഡാറ്റ വിഷ്വലൈസേഷൻ എന്നിവ ഉൾപ്പെടെ നിരവധി ഡ്രോൺ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭൂമി സർവേ ചെയ്യൽ, ഖനനം, നഗരവികസനം, സാംസ്കാരിക പൈതൃക വിലയിരുത്തലുകൾ എന്നിങ്ങനെ നിരവധി ഉപയോഗങ്ങൾ ഡ്രോണുകളിലുണ്ട്. ഫാൽക്കൺവിസിെൻറ ഗുണഭോക്താക്കളിൽ ബി.സി.ജി, നിയോം, സൗദി സാംസ്കാരിക മന്ത്രാലയം എന്നിവ ഉൾപ്പെടുന്നു.
ജിദ്ദയിലെ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആപ്ലിക്കേഷനെ പിന്തുണക്കുന്നതിെൻറ ഭാഗമായി അൽ ബലാദ് ഓൾഡ് ടൗൺ പരിസരത്തിെൻറ 2,50,000 ചതുരശ്ര മീറ്റർ സർവേ നടത്തുന്നതിന് ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസുള്ള, 2014ൽ സ്ഥാപിതമായ ഫാൽക്കൺവിസിന് നിലവിൽ 24 ജീവനക്കാരുണ്ട്. സംരംഭകർക്ക് ധനസഹായ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 2011ൽ സൗദി അരാംകോ സ്ഥാപിച്ചതാണ് 'വെയ്ഡ്'. അതിെൻറ വെയ്ഡ് വെഞ്ചേഴ്സ് വി.സി വിഭാഗം 200 മില്യൺ ഡോളർ നിക്ഷേപ ഫണ്ടിനും മുപ്പതിലധികം സൗദി കമ്പനികളുടെ പോർട്ട്ഫോളിയോക്കും മേൽനോട്ടം വഹിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ രണ്ട് വലിയ വ്യവസായിക നഗരങ്ങളിൽ പുതിയ സ് റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും സൃഷ്ടിക്കുന്നതിനെ പിന്തുണക്കുന്നതിനുമായി റോയൽ കമീഷൻ ഫോർ ജുബൈലും യാംബുവുമായി 'വെയ്ഡ്' ധാരണപത്രം ഒപ്പിട്ടു. കഴിഞ്ഞ വർഷം രാജ്യത്തെ സ് റ്റാർട്ടപ്പുകൾക്ക് വായ്പയെടുത്തതിൻെ റ മൂന്നിരട്ടി വർധിച്ചതായി 'വെയ്ഡ്' ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.