യുവ വ്യവസായി മന്‍സൂറിനെ അനുസ്മരിച്ച് ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്
text_fieldsജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രവാസി വ്യവസായിയും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന പള്ളിപ്പറമ്പന്‍ മന്‍സൂറിന്റെ പേരില്‍ ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ മന്‍സൂര്‍ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. മന്സൂറിനുവേണ്ടി മയ്യിത്ത് നമസ്കാരവും മൗനപ്രാർഥനയും നടത്തി. അസോസിയേഷന് ചെയര്മാന് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്കാരിക, കായിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.
ഷിബു തിരുവനന്തപുരം, സലാഹ് കാരാടന്‍, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, റാഫി ബീമാപ്പള്ളി, ബിനുമോന്, രാധാകൃഷ്ണന് കാവുമ്പായി, ഷാഫി ഗൂഡല്ലൂർ, സുബൈര്‍ ആലുവ, റഹീം വലിയോറ, നൗഫല്‍ ബിന്‍ കരീം, മന്‍സൂര്‍ വയനാട്, മുജീബ് മൂത്തേടത്ത്, അന്‍വര്‍, സിദ്ദീഖ്, വാസു, ഹാരിസ് കൊന്നോല, ഇസ്ഹാഖ് കൊട്ടപ്പുറം, ഫൈസൽ മൊറയൂർ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ കണ്ണമംഗലം സ്വാഗതവും അനില്‍ കുമാര്‍ ചക്കരക്കൽ നന്ദിയും പറഞ്ഞു.
ജിദ്ദയിലെ ശറഫിയയില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിവന്നിരുന്ന 44 വയസ്സുള്ള മന്‍സൂര്‍, പെരിന്തല്‍മണ്ണ പുഴക്കാട്ടിരി കടുങ്ങപുരം സ്വദേശിയാണ്. കഴിഞ്ഞ ജൂൺ അവസാനം ജിദ്ദയിലെ ഒരു നീന്തൽക്കുളത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ സ്പൈനല്‍ കോഡിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ജിദ്ദയിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും തുടര്‍ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ ഡൽഹിയിൽ എത്തിച്ചിരുന്നു. ചികിത്സക്കിടെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്‍സൂര്‍ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.