'അരിപ്പമല' സൗദിയിൽ പ്രകാശനം ചെയ്തു
text_fieldsദമ്മാം: മുഹമ്മദ് നജാത്തിയുടെ മൂന്നാമത്തെ പുസ്തകം 'അരിപ്പമല'യുടെ സൗദിതല പ്രകാശനം ദമ്മാം ഹോളിഡൈസ് ഓഡിറ്റോറിയത്തിൽ നടന്നു. ദമ്മാം ക്രിമിനൽ കോടതിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അവദ് അലി അൽഖഹ്താനി ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുറസാഖ് മടത്തിലിന് നൽകി പ്രകാശനം നിർവഹിച്ചു. സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മമ്മു മാസ്റ്റർ, ഡോ. ഒമർ റിസ്വി, ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, റഫീഖ് കൂട്ടിലങ്ങാടി, രശ്മി മോഹൻ, സുനിൽ മുഹമ്മദ്, അഷ്റഫ് ആളത്ത്, സിന്ധു ബിനു, സോഫിയ ഷാജഹാൻ, മുഹ്സിൻ നെസ്റ്റോ, ഖദീജ ഹബീബ്, ശിഹാബ് കൊയിലാണ്ടി, അമീർ അലി കൊയിലാണ്ടി, ഷിജില ഹമീദ് എന്നിവർ സംസാരിച്ചു. നാസ് വക്കം, ബിജു കല്ലുമല, ആൽബിൻ ജോസഫ്, അബ്ദുല്ല സലീം, ജേക്കബ് ഉതുപ്പ്, മുസ്തഫ തലശ്ശേരി, ഹമീദ് വടകര, നാസർ അണ്ടോണ, ഷബ്ന നജീബ്, ഹമീദ് മറക്കാശ്ശേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദമ്മാം പൗരാവലിക്കുവേണ്ടി ഹസ്സൻ കോയ തെക്കേപ്പുറം നജാത്തിയെ പൊന്നാട അണിയിച്ചു. പൗരാവലിയുടെ ആദരം ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുറസാഖ് മടത്തിൽ നജാത്തിക്ക് സമ്മാനിച്ചു.
നജാത്തി മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.