രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; അൽഅഹ്സ ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsഅൽഅഹ്സ ഒ.ഐ.സി.സി പ്രതിഷേധ യോഗം എ.കെ. ഷാനിബ് ഉദ്ഘാടനം ചെയ്യുന്നു
അൽഅഹ്സ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി ഒരു ഭീകരവാദിയെ എന്ന പോലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത പൊലീസ് നടപടിയെ ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി ശക്തമായി അപലപിച്ചു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ഉദ്ഘാടനം ചെയ്തു. നവോദയയിൽനിന്ന് ഒ.ഐ.സി.സിയിലേക്ക് വന്ന പ്രദീപ്കുമാർ ശാസ്താംകോട്ട, ടി.കെ. വിജയൻ ഇരിഞ്ഞാലക്കുട എന്നിവർക്ക് മെംബർഷിപ്പ് നൽകി.
റഫീഖ് വയനാട് അധ്യക്ഷത വഹിച്ചു. ഉമർ കോട്ടയിൽ, ശാഫി കുദിർ, ലിജു വർഗീസ്, കെ.പി. നൗഷാദ്, പ്രദീപ്കുമാർ ശാസ്താംകോട്ട എന്നിവർ സംസാരിച്ചു. വി.പി. സെബാസ്റ്റ്യൻ സ്വാഗതവും മുരളീധരൻ പിള്ള ചെങ്ങന്നൂർ നന്ദിയും പറഞ്ഞു.
മൊയ്തു അടാടിയിൽ, അഖിലേഷ് ബാബു തേഞ്ഞിപ്പലം, ജോയൽ ജോമോൻ, മുബാറക് സനാഇയ്യ, മൻസൂർ നച്ചിലതൊടി, അമേഖ് പടിക്കൽ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.