ഓറ ആർട്ടിക്രാഫ്റ്റ് ഗ്രൂപ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
text_fieldsറിയാദിലെ ഓറ ആർട്ടിക്രാഫ്റ്റ് ഗ്രൂപ് ഉദ്ഘാടന പരിപാടിയിൽ നിന്ന്
റിയാദ്: ചിത്രകലയും കരകൗശലവും പരിപോഷിപ്പിക്കുന്നതിനായി രൂപവത്കരിച്ച വനിതകളുടെ കൂട്ടായ്മ 'ഓറ ആർട്ടിക്രാഫ്റ്റ്' ഉദ്ഘാടനം ചെയ്തു. സൗദിയിലെയും നാട്ടിലെയും സ്ത്രീകളുടെയും കുട്ടികളുടെയും കലാപരമായ കഴിവുകളെ വളർത്തിക്കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപവത്കരിച്ചത്. വെർച്വലായി നടന്ന പരിപാടി ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ ലോഗോ, ടാഗ് ലൈൻ തുടങ്ങിയവ പൊതുജനങ്ങൾക്കിടയിൽ നടത്തിയ മത്സരത്തിലൂടെയാണ് കണ്ടെത്തിയത്. മത്സര വിജയികളെ ഫിംഗർ പ്രിൻറ് ആർട്ടിസ്റ്റ് വിനി വേണുഗോപാൽ പ്രഖ്യാപിച്ചു. ഇ-ലേണിങ് പരിശീലനോദ്ഘാടനം ഡോ. ഹസീന ഫുവാദ് നിർവഹിച്ചു. റഫീന ആരിഫ് (ലോഗോ ഡിസൈൻ), റിദ ഫാത്വിമ (ടാഗ് ലൈൻ) എന്നിവർ വിജയികളായി. ഷക്കീല വഹാബ്, റഷ നൗഫൽ, സത്താർ കായംകുളം, നിഖില സമീർ, ജാസ്മിൻ അഷ്റഫ്, റസൂൽ സലാം, മുരളീകൃഷ്ണൻ, നൗഫിന സാബു, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ വിഴിഞ്ഞം, ജയന്തി മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഷെർമി നവാസ്, ഷീബ ഫൈസൽ, റസിയ കരീം, നസ്രീൻ സഫീർ, തസ്നീം അഫ്താബ്, സഹീദ റാഫി, മുഹ്സിന ഉസ്മാൻ, സനിത മുസ്തഫ, ഹഫീദ ഹസീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കദീജ ശുഹാന പരിപാടി നിയന്ത്രിച്ചു. ഷീബ ഫൈസൽ സ്വാഗതവും നിദ ഹിദാശ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.