ഖുർആെൻറ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വ്യാഖ്യാനം കാലഘട്ടത്തിെൻറ ആവശ്യം –ടി.പി. ശറഫുദ്ദീൻ
text_fieldsജിദ്ദ: ഖുർആനിക വചനങ്ങളുടെ സമകാലിക ഡീകോഡിങ് ഇനിയും നടക്കേണ്ടതുണ്ടെന്നും അതിെൻറ ബോധനരീതിയും ചലനാത്മകതയും അനുവാചകർക്ക് ഉൾക്കാഴ്ച നൽകുന്നതാണെന്നും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വ്യാഖ്യാനം കാലഘട്ടത്തിെൻറ ആവശ്യമാണെന്നും പ്രശസ്ത ടെക്നോളജി കോളമിസ്റ്റും ബിസിനസ് കൺസൽട്ടൻറുമായ ടി.പി. ശറഫുദ്ദീൻ ദുബൈ അഭിപ്രായപ്പെട്ടു. തനിമ ജിദ്ദ നോർത്ത് ഖുർആൻ സ്റ്റഡി സെൻററിന് കീഴിലെ 'ഖുർആൻ ശാസ്ത്രവേദി' വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് സന്മാർഗ നിർദേശങ്ങൾ നൽകുന്ന ഖുർആൻ കാലാതിവർത്തിയായി നിലകൊള്ളുന്നത് ഖുർആനിക പദങ്ങളുടെ എൻക്രിപ്ഷൻ സാധ്യത നിലനിൽക്കുന്നതിനാലാണെന്നും അതിലെ ഒരു സൂക്തം മനസ്സിലാക്കാൻ അറബിഭാഷയിൽ സാമാന്യം അറിവുള്ള ഏതൊരാൾക്കും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആൻ പഠിക്കാനും വ്യാഖ്യാനിക്കാനുമുള്ള വായനക്കാരെൻറ സ്വയംപര്യാപ്തത എങ്ങനെ സാധ്യമാക്കാൻ കഴിയുമെന്നതിനെ കുറിച്ച് ആധുനിക ഖുർആൻ ശാസ്ത്ര പണ്ഡിതരും വ്യാഖ്യാതാക്കളും ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിലും ചർച്ചയിലും ഖുർആൻ സ്റ്റഡി സെൻറർ സോണൽ കോഓഡിനേറ്റർ ആബിദ് ഹുസൈൻ അധ്യക്ഷതവഹിച്ചു. ദുൽകിഫിലിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ശാസ്ത്രവേദി കോഓഡിനേറ്റർ വി.എം. മുഹമ്മദ് റാഫി സ്വാഗതവും ഫവാസ് കടപ്രത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.