ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണം: 'സദ്യ'യും കിങ് അബ്ദുല്ല യൂനിവേഴ്സിറ്റിയും ഒപ്പുെവച്ചു
text_fieldsജിദ്ദ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് ഗവേഷണം നടത്താൻ സൗദി േഡറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയും (സദ്യ) കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
വിവിധ മേഖലകളിൽ രണ്ട് വിഭാഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഏകീകരിക്കുക, സൗദിയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണങ്ങളും അതിനുള്ള ആധുനിക സാേങ്കതിക വിദ്യകളും വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ്.
സദ്യയെ പ്രതിനിധീകരിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ദേശീയ കേന്ദ്രം സൂപ്പർവൈസർ ഡോ. മാജിദ് അൽതുവൈജരിയും കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി മേധാവി പ്രഫസർ ടോണി ഛാനും ആണ് ധാരണപത്രം ഒപ്പുവെച്ചത്. ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളെ പിന്തുണക്കുക, ഗുണനിലവാരം ഉയർത്തുക, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കും സംയുക്തകേന്ദ്രം സ്ഥാപിക്കുക, പൊതുവായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുക, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് ദേശീയവും അന്തർദേശീയവുമായ വെല്ലുവിളികളെ നേരിടുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ലക്ഷ്യസാക്ഷാത്കാരത്തിനും പൂർണതക്കും വിവിധ വകുപ്പുകളുമായി സഹകരിച്ച് സദ്യ പ്രവർത്തിച്ചുവരുകയാണെന്ന് സദ്യ പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാംദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.