നിർമിതബുദ്ധി: ദേശീയ പദ്ധതി വികസിപ്പിച്ച ആദ്യത്തെ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും
text_fieldsഅൽഖോബാർ : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ദേശീയ തന്ത്രം വികസിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇടംനേടി. അടുത്തിടെ പുറത്തിറക്കിയ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി ഇൻറർനാഷനൽ ഇൻഡക്സ് പട്ടികയിലാണ് സൗദിയുടെ നാമവും ഉൾപ്പെടുത്തിയത്. ഈ റിപ്പോർട്ട് നയരൂപകർത്താക്കൾ, ഗവേഷകർ, വിദഗ്ധർ എന്നിവർക്ക് സമഗ്ര റഫറൻസ് ഉറവിടമായാണ് കണക്കാക്കപ്പെടുന്നത്. 2023ൽ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി ഇന്റർനാഷനൽ ഇൻഡക്സ് പ്രകാരം നിർമിതബുദ്ധി ഉപയോഗിക്കുന്നതിലും അതിന്റെ സാമൂഹിക അവബോധത്തിലും സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. 60-ലധികം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ട് ആഗോള വർഗീകരണത്തിന്റെ സൂചകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഡേറ്റ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച നിലവാരവും സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ വിജയവും ഈ റാങ്കിങ് സ്ഥിരീകരിക്കുന്നു. നിർമിതബുദ്ധി ഉപയോഗത്തിന്റെ 70 ശതമാനം നേരിട്ടും ബാക്കിയുള്ളവ പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതുൾപ്പെടെ വിവിധ മേഖലകളിലെ ആഗോള സൂചകങ്ങളിൽ രാജ്യം ഒരു വിശിഷ്ട സ്ഥാനമാണ് വഹിക്കുന്നത്. 2019-ൽ സ്ഥാപിതമായ സ്റ്റാൻഫോഡ് ഡേറ്റക്കും (ബിഗ് ഡേറ്റ ഉൾപ്പെടെ) നിർമിത ബുദ്ധിക്കും മറ്റെല്ലാ കാര്യങ്ങളിലും ദേശീയ റഫറൻസിനും ഉത്തരവാദിത്തമുള്ള അതോറിറ്റിയാണ്. ദേശീയ ഡേറ്റയും അജണ്ടയും നവീകരിക്കാനും ദേശീയതലത്തിൽ നടപ്പാക്കാനും രാജ്യം നിരന്തരമായി ശ്രമിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി സമ്പദ്വ്യവസ്ഥയിൽ ലോക നേതൃത്വത്തിലേക്ക് സൗദി അറേബ്യയുടെ മുന്നേറ്റം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.