നിര്‍മിത ബുദ്ധി; സെമിനാര്‍ ശ്രദ്ധേയമായി
text_fieldsജിദ്ദ: ശറഫിയ്യ ഇമാം ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ട് പാരന്റ്സ് കമ്മിറ്റി സംഘടിപ്പിച്ച നിര്‍മിത ബുദ്ധിയെക്കുറിച്ച സെമിനാര്‍ ശ്രദ്ധേയമായി. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ മനുഷ്യര്‍ ചെയ്യുന്ന പല കാര്യങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യിപ്പിക്കുന്നതിനെയാണ് നിര്‍മിത ബുദ്ധിയെന്ന് പറയുന്നതെന്നും ഭാവിയില്‍ ഇതിന് വലിയ സാധ്യതകളുണ്ടെന്നും വിഷയം അവതരിപ്പിച്ചുകൊണ്ട് സിജി ഇന്റർനാഷനൽ ട്രഷറര്‍ കെ.ടി. അബൂബക്കര്‍ പറഞ്ഞു.
നിര്‍മിത ബുദ്ധി കൂടുതല്‍ വ്യാപകമാവുന്നതോടെ, ഭാവിയില്‍ നിലവിലുള്ള പല ജോലികളും ഇല്ലാതാവുകയും പുതിയ പല ജോലികള്‍ ഉണ്ടാവുകയും ചെയ്യും. വെല്ലുവിളികള്‍ മനസ്സിലാക്കി അവസരങ്ങള്‍ ഉപയോഗിക്കാന്‍ പുതുതലമുറ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നാലാം വ്യവസായിക വിപ്ലവകാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്നും ഇതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ത്രീഡി പ്രിന്റിങ്, േബ്ലാക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫസ്ലിൻ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ആരോഗ്യം, കാര്‍ഷികം, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണെന്ന് അദ്ദേഹം വിവരിച്ചു.
പുതിയ സാങ്കേതിക സംവിധാനമായ ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് 48 മണിക്കൂറിനുള്ളിൽ ഒരു വീട് പണിയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള പ്രാദേശിക ഉല്പാദനങ്ങള് വര്‍ധിക്കും. ഇതിനെക്കുറിച്ചെല്ലാം രക്ഷിതാക്കളും കുട്ടികളും ബോധവാന്മാരാകണമെന്ന് ഫസ്ലിൻ ഓര്‍മപ്പെടുത്തി.
ചടങ്ങില്‍ ഡോ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സലീം പുതിയര സ്വാഗതവും ഷാനവാസ് വണ്ടൂര്‍ നന്ദിയും പറഞ്ഞു. ഫൈസാന്‍ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.