Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​സ്സ​യി​ലെ പൈ​ത​ൽ

ഗ​സ്സ​യി​ലെ പൈ​ത​ൽ

text_fields
bookmark_border
gaza
cancel

തെ​ളി​വു​ള്ള മ​ഷി​യാ​ൽ കു​റി​-

ക്കെ​ന്നി​ളം കൈ​യി​ൽ

അ​രു​മ​യോ​ടെ​ന്നെ

വി​ളി​ക്കു​ന്ന പേ​ർ

നി​ണ​മൊ​ഴു​കി വി​കൃ​ത​മാ​യ്​

കി​ട്ടും ജ​ഡ​ങ്ങ​ളി​ൽ

തി​ര​യാ​ന​തു​ത​കു​മെ​ൻ

പി​ഞ്ചു​കൈ​ക​ൾ

എ​വി​ടെ​യാ​ണെ​ന്ന​മ്മ

തി​ര​യു​ന്ന​ത​റി​യി​ല്ല

ര​ക്ത​ബാ​ഷ്പ​ത്താ​ൽ

ചു​വ​ന്നോ​രു വി​ണ്ണ​തി​ൽ

നി​ശ്വാ​സ​വാ​യു​വി​ൽ

ചോ​ര​മ​ണ​മേ​റു​ന്നു

കു​ന്നു​കൂ​ടു​ന്നു

കു​രു​ന്നു ജ​ഡ​ങ്ങ​ളും

ക​ര​ളു​രു​കി കേ​ണു ഞാ​ൻ

ചു​റ്റി​നി​ൽ​ക്കു​ന്നൊ​രാ

അ​ജ​ഡ​യാ​യ് കാ​ഴ്ച കാ​ണു​-

ന്നോ​രെ ക​നി​വി​നാ​യ്

ക​ന്ഥ പോ​ലെയെന്നെ

ത​ഴ​ഞ്ഞ​വ​ർ മാ​ത്ര​മോ

ഹ​സ്ത​ദാ​നം ന​ട​ത്തു​ന്നു

സ​യ​ണി​സ്​​റ്റി​നെ

സ്വ​ർ​ഗം കി​നാ​വു​കാ-

​ണു​ന്നൊ​രീ ജ​ന​ത​യെ

തോ​ൽ​പി​ക്കു​വാ​നിവ​ർ​-

ക്കാ​വി​ല്ല സോ​ദ​രെ

പ്ര​കാ​ശം കെ​ടു​ത്തി​യാ​ൽ

പേ​ടി​ക്ക​യി​ല്ല ഞാ​ൻ

ഈ​മാ​ൻ വെ​ളി​ച്ച​മാ​യ്

കൂ​ട്ടി​നു​ണ്ടെ​പ്പോ​ഴും

ദു​ഷ്​​ട​രാം കൂ​ട്ട​രേ

മാ​പ്പി​ല്ല നി​ങ്ങ​ൾ​ക്ക്

സ​ക​ല​വും ചൊ​ല്ലി ഞാ​ൻ

നാ​ഥ​നോ​ടാ​യ്

ഹാ​മാ​ൻ, ഫ​റോ​വ​യും

ചെ​ന്ന് പ​തി​ച്ചൊ​രാ

നാ​ശ ഗ​ർ​ത്ത​ത്തി​ലാ​-

ണിക്കൂ​ട്ട​രും

നെ​റു​ക​യി​ൽ നേ​ത്രാ​മ്പു

ചും​ബ​നം ന​ൽ​കി​യെ​ൻ

ഗാ​ത്രം പൊ​തി​ഞ്ഞു​രു​കു​-

മെ​ന്നു​പ്പ​യും

ക​ര​യ​ല്ലേ ജ​ന​നി ഞാ​ൻ

കൂ​ട്ടി​ടാം നി​ങ്ങ​ളെ

നാ​ഥ​​ന്റെ നാ​ക​മാം

പൂ​വാ​ടി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemSaudi Arabia NewsArts Club
News Summary - arts club-poem-gazayile paithal
Next Story