അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsഅഷറഫ് ടാക്സിക്ക് അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി ജിദ്ദയിൽ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: 32 വർഷത്തെ പ്രവാസം കഴിഞ്ഞ് മടങ്ങുന്ന അഷ്റഫ് കൂട്ടായ്മ സൗദി അറേബ്യ നാഷനൽ കമ്മറ്റി വൈസ് പ്രസിഡന്റും ജിദ്ദ ചാപ്റ്റർ ട്രഷററുമായ മങ്കട മണ്ഡലം പനങ്ങാങ്ങര സ്വദേശി ശറഫിയ്യ അഷ്റഫ് (ടാക്സി)ക്ക് അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
ജിദ്ദ ശറഫിയ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്റഫിനെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ‘ടാക്സി’ എന്ന അപരനാമത്തിൽ സുപരിചിതമാണ്. മത, സാമൂഹിക, രാഷ്ട്രീയ, സംസ്കാരിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ ശറഫിയ്യ അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് പരിപാടിയിൽ അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അഷ്റഫ് ബദർ അൽ തമാം ഇരുമ്പുഴി, ജനറൽ സെക്രട്ടറി അഷ്റഫ് അമ്പലക്കടവ്, വർക്കിങ് പ്രസിഡന്റ് അഷ്റഫ് ബാപ്പു മഞ്ചേരി, മുഖ്യ രക്ഷാധികാരി അഷ്റഫ് നരിക്കുനി, ജോ. സെക്രട്ടറി അഷ്റഫ് അൽ റയാൻ, അഷ്റഫ് പുത്തംപള്ളി, അഷ്റഫ് പുതുപ്പറമ്പ്, അഷ്റഫ് വിളയിൽ, അഷ്റഫ് വരിക്കോടൻ, അഷ്റഫ് യൂനിവേഴ്സിറ്റി, ടി.ടി. അഷ്റഫ് ബലദ് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.