33 വർഷത്തെ പ്രവാസം കഴിഞ്ഞ് അഷ്റഫ് വേങ്ങര നാടണയുന്നു
text_fieldsദമ്മാം: മത-രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ തിരശ്ശീലക്ക് പിന്നിൽ ഊർജസ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വേങ്ങര പ്രവാസത്തോട് വിടപറയുന്നു. ലീഗ് രാഷ്ട്രീയ പാർട്ടിയുടെയും പോഷക സംഘടനകളുടെയും പരിപാടികളിൽ ഭക്ഷണ വിതരണം, ശുചീകരണം തുടങ്ങിയ ആരും ശ്രദ്ധിക്കാത്ത മേഖലയിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്.
കെ.എം.സി.സി ഹജ്ജ് വളന്റിയർ സേവനം ആരംഭിച്ചതുമുതൽ കോവിഡ് കാലംവരെ തുടർച്ചയായി ഏഴുവർഷം ഹറം, മിന പരിസരങ്ങളിൽ സജീവമായിരുന്നു. സംഘടന പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമ്പോഴും ആൾക്കൂട്ടങ്ങളിൽ ഒതുങ്ങിക്കൂടുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.
കെ.എം.സി.സി അദാമ ഏരിയ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ഏരിയ, സെൻട്രൽ, ഈസ്റ്റ് പ്രൊവിൻസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സീനിയർ വൈസ് പ്രസിഡന്റ് ആഷിക് ചേലേമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്-ഇൻ ചാർജ് ഖാദർ ഇളംകൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മെമന്റോ കൈമാറി.
പൊന്നാട അണിയിച്ച് അദ്ദേഹത്തെ അൽ മുന സ്കൂൾ വൈസ് പ്രിൻസിപ്പൽ ഖാദർ മാസ്റ്റർ ആദരിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയിൽനിന്ന് റഹ്മാൻ കാരയാട്, ബഷീർ പാങ്ങ് മഹ്മൂദ്, പൂക്കാട് സെൻട്രൽ കമ്മിറ്റിയിൽനിന്ന് ട്രഷറർ അസ്ലം കൊളക്കോടൻ, അബ്ദുറഹ്മാൻ താനൂർ, സൈനുക്ക ഇടുക്കി, ശരീഫ് മണ്ണാർക്കാട്, സുധീർ പൂനയം, മുഹമ്മദ് കരിങ്കപ്പാറ, നൗഷാദ് ദാരിമി എന്നിവരും യൂനിറ്റ് തലത്തിൽനിന്ന് വൈസ് പ്രസിഡന്റ് ബൈജു കുട്ടനാട്, സാദിഖ് കാസർകോട്, ശിഹാബ് കപൂർ, മജീദ് വാണിയമ്പലം തുടങ്ങിയവരും ആശംസകൾ നേർന്നു. അദാമ യൂനിറ്റ് ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു. അബ്ദുൽ നസീർ ഖിറാഅത്ത് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.