ഏഷ്യൻ ഗെയിംസ് സൗദിയിൽ: സൗദി ഒളിമ്പിക് കമ്മിറ്റിക്ക് െഎ.ഒ.സി അനുമോദനം
text_fieldsറിയാദ്: 2034ലെ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളാൻ അവസരം ലഭിച്ചതിൽ സൗദി ഒളിമ്പിക് കമ്മിറ്റിയെ അഭിനന്ദിച്ച് ഇൻറർനാഷനൽ ഒളിമ്പിക് കമ്മിറ്റി (െഎ.ഒ.സി). മസ്കത്തിൽ നടന്ന വോെട്ടടുപ്പിലാണ് 2034ലെ ഏഷ്യാഡ് നടത്താനുള്ള അവസരം സൗദി അറേബ്യക്ക് ലഭിച്ചത്.
ഒളിമ്പിക് കൗൺസിൽ ഒാഫ് ഏഷ്യ (ഒ.സി.എ) ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന വോെട്ടടുപ്പിൽ 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിനും 2034ലെ ഗെയിംസ് സൗദിക്കും ലഭിക്കുകയായിരുന്നു. വോെട്ടടുപ്പിെൻറ അന്തിമ ഘട്ടത്തിൽ സൗദിയും ഖത്തറും മാത്രമേയുണ്ടായിരുന്നുള്ളൂ. 2030 ഖത്തറിനും 2034 സൗദിക്കും ലഭിച്ചു. റിയാദാണ് ഏഷ്യൻ കായിക മാമാങ്കത്തിന് വേദിയാവുക.
അതിനുള്ള പ്രാഥമിക ഒരുക്കം ആരംഭിച്ചു. ഇൗ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അനുമോദനം എത്തിയിരിക്കുന്നത്. െഎ.ഒ.സി പ്രസിഡൻറ് ഡോ. തോമസ് ബെക്കാണ് സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി (എസ്.എ.ഒ.സി) ചെയർമാൻകൂടിയായ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസലിന് അനുമോദനങ്ങളും ആശംസകളും അറിയിച്ച് കത്തയച്ചത്. ചരിത്രത്തിൽ ഇതാദ്യമായി ഒരു അന്താരാഷ്ട്ര കായിക മേളക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യക്ക് അവസരം കിട്ടിയിരിക്കുന്നത് അഭിനന്ദനാർഹമാണെന്നും മേള നടത്തിപ്പിലൂടെ രാജ്യം അത് വലിയ ചരിത്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെക്ക് പറഞ്ഞു. 2034 ഏഷ്യാഡിന് റിയാദിനോട് ചേർന്നൊരുങ്ങുന്ന അന്താരാഷ്ട്ര വിനോദനഗരമായ 'ഖിദ്ദിയ്യ'യാണ് പ്രധാന വേദിയാവുക. സ്റ്റേഡിയങ്ങളിൽ പ്രധാനപ്പെട്ടവ ഇവിടെ ഒരുങ്ങും. മുഴുവൻ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങളെ റിയാദിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിന്‍ ജലാവി ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളാണ് മേളക്കായി ഒരുക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂരിപക്ഷം ഗെയിംസ് ഇനങ്ങളും റിയാദിലാണ് നടക്കുക. എന്നാൽ, നീന്തലടക്കമുള്ള ജലമത്സരങ്ങൾ അൽഖോബാറിൽ നടത്തും. ഇതിനെല്ലാമുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും അമീർ ഫഹദ് അറിയിച്ചു. 2022െല ഏഷ്യൻ ഗെയിംസ് െചെനയിലും 2026ലേത് ജപ്പാനിലുമാണ് നടക്കുന്നത്. ആദ്യമായാണ് സൗദി അറേബ്യ ഏഷ്യൻ ഗെയിംസിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.