അസ്മക്കും അജ്മനും റഹ്മക്കും ഇത് വലിയ പെരുന്നാൾ
text_fieldsറിയാദ്: അസ്മക്കും അജ്മനും റഹ്മക്കും ഇക്കഴിഞ്ഞത് വലിയ പെരുന്നാളായിരുന്നു. പിറക്കാനായില്ലെങ്കിലും തങ്ങളുടെ മാതൃഭൂമിയായ കേരളത്തിലെത്താനായതിെൻറ ആഹ്ലാദം കൂടിയാകുേമ്പാൾ ഇത് ചെറിയ പെരുന്നാളല്ല, ആയിരം പെരുന്നാളുകൾ ഒരുമിച്ചുചേർന്ന വലിയപെരുന്നാളാണെന്ന് ഇൗ മലയാളി കുട്ടികൾ മുഖം നിറഞ്ഞ ചിരിയോടെ പറയുന്നു. ജനിച്ചത് റിയാദിലാണെങ്കിലും കേരളമാണ് അവരുടെ മാതൃഭൂമി. അവിടെയാണ് ഇനി ജീവിക്കേണ്ടത്.
എന്നാൽ പൗരത്വം നിയമത്തിെൻറ നൂലാമാലകളിൽ കുരുങ്ങിയപ്പോൾ 18 കാരിയായ അസ്മ സുൽത്താനക്കും 17കാരനായ അജ്മൻ സുൽഫിക്കും 15 കാരിയായ റഹ്മ സുൽത്താനക്കും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ഗ്രാമം കടലിനക്കരെയുള്ള ഒരു കിനാവ് മാത്രമായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുള്ള ഉപ്പ സൈഫുദ്ദീനും ഉമ്മ ദിൽഷാദ് ബീവിയും കാണിച്ച് തരുന്ന ഫോേട്ടാകളിലൂടെയാണ് അവർ തങ്ങളുടെ നാടും വീടും ബന്ധുക്കളേയുമെല്ലാം പരിചയപ്പെട്ടത്. എന്നെങ്കിലും ആ കിനാവ് യാഥാർഥ്യമായി തങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കൂമെന്ന് തന്നെ അവർ വിശ്വസിച്ചു. ആ സ്വപ്നമാണ് ഇൗ ശവ്വാലമ്പളിക്കൊപ്പം വിരിഞ്ഞ് യാഥാർഥ്യമായത്.
ഒരു എയർക്കണ്ടീഷണർ കമ്പനിയിൽ ടെക്നീഷ്യനായ സൈഫുദ്ദീനും എരിത്രിയൻ സ്കൂളിൽ അധ്യാപികയായ ദിൽഷാദ് ബീവിയും രണ്ട് പതിറ്റാണ്ടിലധികമായി റിയാദിലുണ്ട്. 1998 ൽ സ്പോൺസറുമായുണ്ടായ ചില പ്രശ്നങ്ങൾ മൂലം ഇഖാമ പുതുക്കലും മറ്റും പ്രതിസന്ധിയിലായി. അത് 2008 വരെ തുടർന്നു. കടുത്ത പ്രതിസന്ധിയുടെ ഇൗ കാലത്താണ് കുട്ടികൾ ജനിക്കുന്നത്. ഫ്ലാറ്റിൽ വെച്ചാണ് അസ്മ ജനിക്കുന്നത്. പിന്നീടാണ് ശുമൈസി ആശുപത്രിയിലെത്തിയത്. അതിനാൽ ‘ജനന അറിയിപ്പ്’ രേഖ ആശുപത്രിയിൽ നിന്ന് കിട്ടിയില്ല.
അതില്ലാത്തതിനാൽ സൗദി സിവിൽ അഫയേഴ്സ് (അഹ്വാലുൽ മദനി) വകുപ്പിൽ നിന്ന് ജനന സർട്ടിഫിക്കേറ്റും കിട്ടിയില്ല. മറ്റ് രണ്ട് കുട്ടികളേയും ആശുപത്രിയിലാണ് പ്രസവിച്ചത്. ജനന അറിയിപ്പ് രേഖയുണ്ടെങ്കിലും പിതാവിെൻറ ഇഖാമ സാധുവല്ലാത്തതിനാൽ ജനന സർട്ടിഫിക്കേറ്റിന് അപേക്ഷിക്കാനായില്ല. മൂവർക്കും തങ്ങൾ ജനിച്ചതിന് രേഖയില്ലാതായതോടെ ഇന്ത്യൻ പാസ്പോർട്ടിന് എംബസിയിൽ അപേക്ഷിക്കാനുമായില്ല. ഒരു വർഷത്തിനുള്ളിൽ ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചില്ലെങ്കിൽ പിന്നീടതിന് വലിയ കടമ്പകൾ കടക്കേണ്ടിവരും.
2008ൽ ഇഖാമ പുതുക്കി മാതാപിതാക്കളുടെ ഒൗദ്യോഗിക പദവി ശരിയായെങ്കിലും അപ്പോഴേക്കും കുട്ടികളുടെ പൗരത്വ പ്രശ്നം നിയമങ്ങളുടെ വലിയ നൂലാമാലകളിൽ പെട്ടുകഴിഞ്ഞിരുന്നു. തങ്ങളുടെ രേഖകൾ ശരിയായതോടെ മാതാപിതാക്കൾ ഒാരോരുത്തരായി ഇടയ്ക്ക് നാട്ടിൽ പോയി വരാറുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ സഹായം തേടി. ജനന സർട്ടിഫിക്കറ്റിന് േവണ്ടിയുള്ള ശ്രമങ്ങളിൽ ഇളയ രണ്ട് കുട്ടികളുടേത് ശരിയായി. ഇന്ത്യൻ എംബസി അവർക്ക് നാട്ടിലേക്ക് പോകാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി) നൽകി. അസ്മയുടേത് അപ്പോഴും ചോദ്യ ചിഹ്നമായി.
ഒടുവിൽ കനിവ് തോന്നിയ എംബസിയധികൃതർ പ്രസവിച്ച ശേഷം ആശുപത്രിയിൽ പ്രവേശിച്ചതിെൻറ രേഖ തൽക്കാലം സ്വീകരിച്ച് ഇ.സി അനുവദിച്ചു. പൊതുമാപ്പിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തി എക്സിറ്റ് വിസയും ലഭിച്ചു. അസ്മ പെരുന്നാളിെൻറ തലേദിവസവും മറ്റ് കുട്ടികൾ അതിന് രണ്ട് ദിവസം മുമ്പും നാട്ടിലെത്തി. അസ്മയോടൊപ്പം ഉമ്മ ദിൽഷാദ് ബീവിയും പോയി. മാതാപിതാക്കൾക്ക് വിസയുള്ളതിനാൽ ദിൽഷാദ് ബീവി മടങ്ങി വരും. കുട്ടികൾക്ക് ഇനി നാട്ടിൽ പാസ്പോർട്ടിന് ശ്രമം നടത്തണം. അപ്പോഴും അസ്മയുടെ ജനന സർട്ടിഫിക്കേറ്റ് ചോദ്യചിഹ്നമാവും. പരിഹാരമുണ്ടാവും എന്ന പ്രതീക്ഷയിലാണ് കുടുംബം. എംബസിയിലെ കോൺസുലർ അറ്റാഷെ പ്രദീപ് പ്രത്യേക താൽപര്യമെടുത്താണ് പ്രശ്നപരിഹാരത്തിന് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.