വിദ്യാലയങ്ങളിൽ അസംബ്ലി ഒഴിവാക്കി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് പടരുന്നത് തുടരുന്നതിനാൽ സ്കൂളുകളിൽ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. സ്കൂളിലെത്തിയാൽ വിദ്യാർഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസനസംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾക്ക് രാവിലെ പരിശോധന നടത്തണം. സ്കൂൾ മുറ്റങ്ങൾ വ്യത്യസ്ത ഏരിയകളായി തിരിച്ച് ഓരോ ഏരിയയും ഒരു ക്ലാസിന് നീക്കിവെച്ചാണ് പരിശോധനകൾ നടത്തേണ്ടത്. വ്യത്യസ്ത ഗ്രൂപ്പുകളിലെ വിദ്യാർഥികൾ പരസ്പരം കൂടിക്കലരുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണം. ഓരോ ഗ്രൂപ്പിനു സമീപവും കുപ്പത്തൊട്ടികൾ സ്ഥാപിക്കണം. 12 വയസ്സിൽ കുറവുള്ള വിദ്യാർഥികൾ വാക്സിൻ ഡോസുകൾ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.