അസോസിയേഷൻ ഓഫ് ഫുഡ് ടെക്നോളജിസ്റ്റ് ഇൻ സൗദി അറേബ്യ റിയാദ് ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsറിയാദ്: റിയാദിലെ വിവിധ ഫുഡ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രഫഷനലുകളുടെ കൂട്ടായ്മ രൂപവത്കരിച്ചു.നിലവിൽ ഫുഡ് കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ വെല്ലുവിളികളും ജോലിസാധ്യതകളും ചർച്ചചെയ്തു. പരസ്പര സഹായങ്ങൾ എത്തിക്കുക എന്നതാണ് സംഘടനയുടെ രൂപവത്കരണംകൊണ്ട് ലക്ഷ്യംവെക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
ചടങ്ങ് എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. റിയാസ് വണ്ടൂർ, മുഹമ്മദ് ബഷീർ, സക്കറിയ മുക്കണ്ണൻ, മുഹമ്മദ് അസ്‍ലം, ഷബീർ ആദത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മുഹമ്മദ് റിയാസ് (പ്രസി), ഷൈൻ അറക്കൽ (സെക്ര), മുജീബ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: നൗഫൽ അബ്ദുറഹ്മാൻ (വൈ. പ്രസി), അനീസ് ചക്കിപരമ്പൻ (ജോ. സെക്ര), മസിൻ കൊന്നൊല, മുഹമ്മദ് ആഷിഖ് (എക്സി. അംഗങ്ങൾ). സംഘടനയുടെ ലോഗോ രൂപകൽപന ചെയ്ത സജിത്ത് ബാബുവിന് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.ലക്കി ഡ്രോ വിന്നറായ സജിത്ത് ബാബുവിനുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. ഷൈൻ അറക്കൽ സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അംഗത്വത്തിനായി 0501203729 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.