ഡിസ്പാക് സമാന്തരവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsദമ്മാം: ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കുളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായമയായ ഡിസ്പാക് സമാന്തര വിഭാഗം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 19 അംഗ എക്സിക്യുട്ടീവില്‍ ഭാരവാഹികളായി നജീം ബഷീർ (പ്രസിഡൻറ് ) താജു അയ്യാരിൽ (ജന: സെക്രട്ടറി) ആസിഫ് താനൂർ (ട്രഷറര്‍) അസ്ലം ഫറോക്(വൈസ്. പ്രസിഡന്റ്) തോമസ് തൈപ്പറമ്പിൽ(വൈസ്. പ്രസിഡന്റ്)ആഷിഫ് ഇബ്രാഹിം (വൈസ്. പ്രസിഡന്റ്)അനസ് തമ്പി (ജൊ:സെക്രട്ടറി)ഷൈൻ രാജ് (ജൊ:സെക്രട്ടറി)ബിനോജ്(ജൊ:സെക്രട്ടറി)അജീം (ജൊ: ട്രഷറര്‍)സജൂപ് (ആർട്സ് സെക്രട്ടറി)ഷാനൂബ് (സ്പോർട്സ് സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.ജനറല്‍ എക്സിക്യുട്ടീവ് അംഗങ്ങളായി മഷൂദ് ഹസ്സൻ, ഇസ്മായിൽ മുഹമ്മദ്,വിജോ വിൻസെന്റ്, രാജ റാം, ഇർഷാദ് കളനാട്, സുലൈമാൻ, മുസതഫ പവയിൽ എന്നിവരേയും രെഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.