ഫോർ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ആസ്റ്റര്‍ സനദ് ആശുപത്രി
text_fieldsറിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ റിയാദിലെ ആസ്റ്റര്‍ സനദ് മള്‍ട്ടി-സ്പെഷാലിറ്റി ഹോസ്പിറ്റലിന് ന്യൂസ് വീക്കിന്റെ പ്രശസ്തമായ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ് സര്‍വേയില്‍ ഫോർ സ്റ്റാര്‍ റേറ്റിങ്. സൗദി അറേബ്യയിൽ ഈ തലത്തിലുള്ള അംഗീകാരം നേടുന്ന ചുരുക്കം ചില ആശുപത്രികളിലൊന്നായിരിക്കുകയാണ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍.
ആരോഗ്യ പരിപാലനത്തിലെ മികവിനും നവീകരണത്തിനുമുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് ഈ നേട്ടമെന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ന്യൂസ് വീക്കും സ്റ്റാറ്റിസ്റ്റയും തമ്മിലുള്ള സഹകരണത്തിലൂടെ തയാറാക്കിയ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ്, നാല് നിര്‍ണായക മാനദണ്ഡങ്ങളിലൂടെയാണ് ലോകമെമ്പാടുമുള്ള ആശുപത്രികളെ വിലയിരുത്തുന്ന ആധികാരിക റേറ്റിങ്ങായി വര്‍ത്തിക്കുന്നത്.
പരിചരണത്തിനുള്ള വ്യവസ്ഥ, സമയബന്ധിതമായ പരിചരണം, രോഗികളുടെ അനുഭവം, സുരക്ഷ, ഐ.ടി ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യ, തൊഴിലുടമയുടെ ആകര്‍ഷണം എന്നിവയാണ് നാല് മാനദണ്ഡങ്ങള്‍.
ക്ലിനിക്കല്‍ മികവ്, പ്രവര്‍ത്തനക്ഷമത, രോഗികളുടെ സുരക്ഷ, മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സംസ്കാരം എന്നിവയുടെ സംയോജനത്തിലൂടെ രോഗീ പരിചരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അര്‍പ്പണബോധത്തെയാണ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന് ലഭിച്ച ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.
ഈ ഫോർ സ്റ്റാര്‍ റേറ്റിങ്, രോഗിയുടെയും ജീവനക്കാരുടെയും ക്ഷേമത്തെ മുന്‍നിരയിലേക്ക് ഉര്‍ത്താനും മികച്ച നിലവാരവും രോഗീപരിചരണവും ഉറപ്പാക്കാനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്നു.
ആശുപത്രിയിലെ രോഗികളുടെ അനുഭവം ഉയര്‍ത്തുന്നതിനായി, അടുത്തിടെ 50 കിടക്കകളുള്ള ഒരു ഗ്രാന്‍ഡ് വിങ് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇത് ഏറ്റവും മികച്ച പരിചരണ അന്തരീക്ഷവും പ്രീമിയം ഹെല്‍ത്ത് കെയര്‍ അനുഭവവും വാഗ്ദാനം ചെയ്യുന്നതാണ്. ഇതോടെ ആശുപത്രിയുടെ ശേഷി 250 കിടക്കകളായി വര്‍ധിച്ചു.
വി.ഐ.പി, സിംഗ്ള്‍ റൂമുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്ക്, രോഗികളുടെ സ്വകാര്യതയും മികച്ച പരിചരണ സാഹചര്യവും ഉറപ്പാക്കുന്ന നിലയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. രോഗികളെ ശാന്തവും സങ്കീർണവുമായ അന്തരീക്ഷത്തില്‍ സുഖം പ്രാപിക്കാന്‍ ഇവിടെയുള്ള സൗകര്യങ്ങള്‍ അനുവദിക്കുന്നു.
ഇത് രാജ്യത്തെ ആരോഗ്യ പരിപാലനത്തിന് ഒരു പുതിയ മാനദണ്ഡവും സ്ഥാപിക്കുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.