ആസ്റ്റര്‍ സനദ് ആശുപത്രി ‘ഹെമോസ്റ്റാസിസ് സിമ്പോസിയം 2024’
text_fieldsറിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ യൂനിറ്റുകളിലൊന്നായ ആസ്റ്റര്‍ സനദ് ആശുപത്രി റിയാദ് ഖുര്‍തുബയിലെ ബ്രെയ്റ ഹോട്ടലില്‍ സംഘടിപ്പിച്ച ‘വെനസ് ത്രോംബോസിസ് ഹെമോസ്റ്റാസിസ് സിമ്പോസിയം 2024’ സമാപിച്ചു. സൗദി സൊസൈറ്റി ഓഫ് ഹെമറ്റോളജിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഹെമറ്റോളജിസ്റ്റുകള്, ക്ലിനിക്ക് പ്രതിനിധികള്‍, ഗവേഷകര്‍ എന്നിവരുള്‍പ്പെടെ 200ലധികം ആരോഗ്യപരിപാലന വിദഗ്ധര്‍ പങ്കെടുത്തു. വെനസ് ത്രോംബോസിസ്, ഹെമോസ്റ്റാസിസ് എന്നിവ കൈകാര്യം ചെയ്യുന്നതിലെ ഏറ്റവും നൂതന നടപടികള്‍ സിമ്പോസിയം ചര്‍ച്ച ചെയ്തു.
സൗദി കമീഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷലിസ്റ്റ് ഔദ്യോഗികമായി അംഗീകരിച്ച സിമ്പോസിയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ പങ്കാളിത്തത്തിന് അംഗീകൃത ക്രെഡിറ്റ് സമയം നല്‍കുകയും പ്രഫഷനല്‍ വികസനത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള മികച്ച വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ദ്വിദിന പരിപാടിയില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20ലധികം വിദഗ്ധര്‍ വെനസ് ത്രോംബോസിസ്, രക്തസ്രാവം, രക്തം കട്ടപിടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിച്ചു.
രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് തുടര്‍ച്ചയായ പഠനവും ആരോഗ്യ സംരക്ഷണത്തില്‍ സഹകരണവും അനിവാര്യമാണെന്നും ഹെമറ്റോളജി മേഖലയിലെ സമ്മര്‍ദം നിറഞ്ഞ വെല്ലുവിളികളും സമീപകാല കണ്ടെത്തലുകളും ചര്‍ച്ച ചെയ്യുന്നതിനായി പ്രമുഖരായ പ്രഫഷനലുകളെ ഒരുമിച്ച് കൊണ്ടുവന്നതില്‍ ഏറെ അഭിമാനിക്കുന്നതായും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് കെ.എസ്.എ സി.ഇ.ഒ മുഹമ്മദ് അല്‍ഷമാരി പറഞ്ഞു.
പ്ലേറ്റ്ലെറ്റ് ഡിസോഡര്‍, ലുക്കേമിയ രോഗികളിലെ ത്രോംബോസിസ്, രക്തം കട്ട പിടിക്കാന്‍ സമയമെടുക്കുന്ന പ്രത്യേക സാഹചര്യം, അർബുദവുമായി ബന്ധപ്പെട്ട ത്രോംബോസിസിലെ ഡോക്സ്, പ്രതിരോധം, രോഗനിര്‍ണയം, ഗര്‍ഭിണികളിലെ പി.ഇ, ഡി.വി.ടി എന്നിവ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ നിരവധി നിര്‍ണായക വിഷയങ്ങളിലേക്കുള്ള സുപ്രധാന ഉള്‍ക്കാഴ്ചകളും സംവാദങ്ങളും സിമ്പോസിയത്തിലുണ്ടായി. ഈ മേഖലയിലെ പ്രധാന ഡോക്ടര്‍മാരും അക്കാദമിക് വിദഗ്ധരുമാണ് ഈ സെഷനുകള്‍ നയിച്ചത്.
പങ്കെടുത്ത സ്പെഷലിസ്റ്റുകള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും ഹെമറ്റോളജിയിലെ ഏറ്റവും പുതിയ മെഡിക്കല്‍ മുന്നേറ്റങ്ങളും തന്ത്രങ്ങളും അടുത്തറിയാനുള്ള അവസരം സിമ്പോസിയം ഒരുക്കി. രോഗികളുടെ ഫലങ്ങള്‍ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷനുകള്‍ വിഭാവനം ചെയ്തത്. ഈ മേഖലയിലെ ആരോഗ്യ പരിപാലന വിദഗ്ധരുടെ തുടര്‍ച്ചയായ വികസനത്തിനും നവീകരണത്തിനും സംഭാവന നല്കുന്ന കൂടുതല്‍ വിദ്യാഭ്യാസ പരിപാടികള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് ആസ്റ്റര്‍ സനദ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.