ഹാർട്ട് ടു വാക്ക് കാമ്പയിനുമായി ആസ്റ്റർ
text_fieldsദുബൈ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ വളൻറിയേഴ്‌സ് ജുമൈറ അല്‍ സഫയിലെ മെഡ്കെയര്‍ ഹോസ്പിറ്റലില്‍ നിന്ന് ഒരാഴ്ച നീളുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് വാക്ക്‌സ് കാമ്പയിന്‍ ആരംഭിച്ചു. ആറ് രാജ്യങ്ങളിലെ ആളുകളെ ഒരുമിപ്പിച്ച് ഫിറ്റ്‌നസ് പ്രോഗ്രാമില്‍ പങ്കെടുപ്പിക്കുകയും അതിലൂടെ ഹൃദയ ശസ്ത്രക്രിയക്ക് അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുള്ള നിര്‍ധനരായ കുട്ടികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. പങ്കെടുക്കുന്ന വ്യക്തികളുടെ സംയുക്ത പരിശ്രമത്തിലൂടെ ഇന്ത്യയിലെ ആസ്റ്റര്‍ വളൻറിയേഴ്‌സ് ട്രീറ്റ്‌മെൻറ് എയ്ഡ് പ്രോഗ്രാമിലൂടെ അര്‍ഹരായ കുട്ടികള്‍ക്ക് പിഡിയാട്രിക് കാര്‍ഡിയാക് സര്‍ജറിക്ക് പ്രതിദിനം കുറഞ്ഞത് 10,000 ചുവടുകള്‍ക്ക് 100 രൂപ എന്ന നിലയില്‍ സംഭാവന നല്‍കും. ഒരാഴ്ച ദൈര്‍ഘ്യമുള്ള ഈ ഉദ്യമത്തിലൂടെ ഒരു വ്യക്തി പ്രതിദിനം കുറഞ്ഞത് 10,000 ചുവടുകള്‍ വെക്കുകയും ഏഴു ദിവസം നടത്തം പൂര്‍ത്തിയാക്കുകയും ചെയ്യും. അതിലൂടെ 700 രൂപ സംഭാവനയായി ഉറപ്പുവരുത്തും.
ദാനധർമത്തിെൻറ സംതൃപ്തി ആത്മീയമായി നിറവേറ്റുന്നതിനൊപ്പം ആരോഗ്യവും ശാരീരികക്ഷമതയും നിലനിര്ത്തുന്നതിെൻറ പ്രാധാന്യവും ഉള്‍ക്കൊള്ളുന്നതാണ് ഈ സംരംഭം എന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് HEart2Heart.AsterVolunteers.com- വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ ഒക്ടോബര്‍ എട്ട് വരെ സബീല്‍ പാര്‍ക്കിലെ സ്പോട്ടിലും രജിസ്റ്റര്‍ ചെയ്യാം. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് aster.volunteers@asterdmhealthcare.com എന്ന വെബ് സൈറ്റില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.