രണ്ടായിരത്തിലേറെ ഇനം മത്സ്യങ്ങൾ; നയന വിസ്മയം ഈ വിമാനത്താവളത്തിലെ അക്വോറിയം
text_fieldsജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഒരുക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയം ശ്രദ്ധേയമാകുന്നു. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ അറൈവൽ ഏരിയയിലാണ് ഈ അക്വേറിയം സ്ഥാപിച്ചിരിക്കുന്നത്.
വ്യത്യസ്തവും അപൂർവങ്ങളുമടങ്ങിയ രണ്ടായിരത്തിലേറെ ഇനങ്ങളിൽപെട്ട മത്സ്യങ്ങളാണ് ഈ അക്വേറിയത്തിലുള്ളത്. 14 മീറ്റർ ഉയരവും 10 മീറ്റർ വ്യാസവുമുള്ള അക്വേറിയത്തിൽ 10 ലക്ഷം ലിറ്റർ വെള്ളമാണ് നിറച്ചിരിക്കുന്നത്.
ശുദ്ധജലവും ജർമൻ ഉപ്പും കലർത്തിയ വെള്ളത്തിെൻറ താപനില 26 ഡിഗ്രിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ദൃശ്യഭംഗി വർണാഭമാക്കുന്നതില്‍ ഈ അക്വേറിയം വലിയ പങ്കുവഹിക്കുന്നുമുണ്ട്.
സ്രാവുകള്‍, ട്രൈഫാലി, ട്രിഗര്‍, നെപ്പോളിയന് എന്നിവയുള്‍പ്പെടെ രണ്ടായിരത്തിൽ അധികം മത്സ്യങ്ങള്‍ അക്വേറിയത്തിലുണ്ട്. മത്സ്യങ്ങള്‍ക്ക് സാധാരണ രീതിക്കു പുറമെ ഓട്ടോമാറ്റിക്കായും ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നിരവധി ആളുകളാണ് സെൽഫി എടുക്കാനും വിഡിയോ എടുക്കാനുമായി ഇവിടെ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.