യാംബുവിൽ ക്രൂസ് കപ്പൽ ടെർമിനൽ; ടൂറിസം അതോറിറ്റിയുമായി അധികൃതർ ചർച്ച നടത്ത
text_fieldsയാംബു: സമുദ്രവിനോദസഞ്ചാരം സജീവമാക്കാനും ടൂറിസം മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കാനും സൗദി ടൂറിസം അതോറിറ്റി നടപ്പാക്കിയ ക്രൂസ് കപ്പൽ സർവിസ് വ്യാപകമാക്കാനൊരുങ്ങി അധികൃതർ. യാംബു റോയൽ കമീഷൻ തുറമുഖത്ത് ക്രൂസ് കപ്പലുകൾക്കായി പാസഞ്ചർ ടെർമിനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ കമീഷൻ അതോറിറ്റിയും സൗദി ക്രൂസ് കമ്പനിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി ക്രൂസ് കമ്പനി കിങ് ഫഹദ് വാണിജ്യ തുറമുഖത്ത് ക്രൂസ് കപ്പലുകൾക്ക് പാസഞ്ചർ ടെർമിനൽ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കടൽത്തീരങ്ങൾ, ദ്വീപുകൾ, പൈതൃക നഗരികൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കടൽയാത്രാ അനുഭവങ്ങൾ പകർത്താനും അവസരം ഒരുക്കാൻ സൗദി ടൂറിസം വകുപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് വർധിച്ച പിന്തുണയാണെങ്ങും ലഭിക്കുന്നത്.
റോയൽ കമീഷൻ അതോറിറ്റി, ടൂറിസം അതോറിറ്റി എന്നിവയുടെ മേധാവികൾ നടത്തിയ കൂടിക്കാഴ്ചയിൽ യാംബുവിലെ ടൂറിസം മേഖലയിലുള്ള പുതിയ സാധ്യതകളും വ്യവസായ നിക്ഷേപരംഗത്തുള്ള മികവുറ്റ അവസരങ്ങളും വിനോദസഞ്ചാരമേഖലയിലേക്ക് സന്ദർശകരെ ആകർ ഷിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച നടന്നു. റോയൽ കമീഷൻ സന്ദർശിച്ച പ്രതിനിധിസംഘം പ്രദേശത്തെ പ്രധാന ടൂറിസം മേഖലകളും ബീച്ചുകളും സന്ദർശനം നടത്തി.
സൗദി വിഷൻ 2030 ലക്ഷ്യംവെക്കുന്ന സമുദ്രവിനോദസഞ്ചാര മേഖലയിലെ വികസനം ഫലം കാണാൻ വിവിധ പദ്ധതികൾ ആസൂത്രണപൂർവം നടപ്പാക്കാൻതന്നെയാണ് ടൂറിസം അതോറിറ്റി ഓരോ പദ്ധതിയും നടപ്പാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. 2025 ആകുന്നതോടെ ക്രൂസ് ടൂറിസം മേഖലയിൽ അമ്പതിനായിരം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ടൂറിസം അതോറിറ്റി കണക്കുകൂട്ടുന്നു. 2028 ആകുമ്പോഴേക്കും ക്രൂസ് കപ്പലുകളിൽ പ്രതിവർഷം യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളുടെ എണ്ണം 15 ലക്ഷമായി ഉയർത്താനും ലക്ഷ്യംവെച്ചുകൊണ്ടുള്ള വിവിധ പദ്ധതികളാണ് അധികൃതർ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.