സൗദി കിരീടാവകാശി എക്സ്പോയിൽ; സ്വീകരിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എക്സ്പോ നഗരിയിലെത്തി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്വീകരിച്ചു.
എക്സ്പോ മനോഹരമായി നടത്തുന്ന യു.എ.ഇയെ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പൊതുവായി സഹകരിക്കുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. എക്സ്പോയിലെ ഏറ്റവും ആകർഷകമായ പവലിയനാണ് സൗദിയുടേത്.
2030ലെ എക്സ്പോ നടത്തിപ്പിനുള്ള റിയാദിെൻറ ശ്രമത്തെ സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ് എല്ലാവിധ ആശംസയും നേർന്നു.
റിയാദ് ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്നും പുതിയ ആശയങ്ങൾ ഉടലെടുക്കാനായി എല്ലാവരും കാത്തിരിപ്പിലാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. വിവിധ ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്ന സൽമാൻ ഒമാനിൽ നിന്നാണ് യു.എ.ഇയിൽ എത്തിയത്. അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.