അത്താണി നരിക്കുനി സൗദി ചാപ്റ്റർ നിലവിൽവന്നു
text_fieldsറിയാദ്: നിരാലംബരുടെ ആശ്രയകേന്ദ്രമായ നരിക്കുനി അത്താണിയുടെ സൗദി ചാപ്റ്റർ നിലവിൽവന്നു. റിയാദിൽ സുലൈമാനിയ മാലാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അസ്ലം പാലത്ത് (ചെയർ.), നിസാർ കാരുകുളങ്ങര, ശാന്ത കുമാർ (വൈ. ചെയർ.), ബഷീർ കുട്ടമ്പൂർ (പ്രസി.), ഹംസ കുട്ടമ്പൂർ, ബഷീർ കാരകുന്ന് (വൈ. പ്രസി.), സുറാക്കത്ത് നരിക്കുനി (ജന. സെക്ര.), അർഷാദ് പറമ്പിൽ, റിയാസ് പാലത്ത് (ജോ. സെക്ര.), മുഹമ്മദ് ഷമീം കാരുകുളങ്ങര (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
കഴിഞ്ഞ 18 വർഷമായി കോഴിക്കോട് നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ കേന്ദ്രമാണ് അത്താണി. 40ഓളം ആളുകൾ അത്താണിയിൽ അന്തേവാസികളായുണ്ട്.
ഡയാലിസിസ് സെൻററിൽ മൂന്ന് ഷിഫ്റ്റുകളിലായി 78 രോഗികൾക്ക് ഡയാലിസിസ് ചെയ്തുവരുന്നു. കൂടാതെ ഫിസിയോതെറാപ്പി സെൻറർ, ഹാർമണി വില്ലജ്, 600ലധികം പേർക്ക് പെയിൻ ആൻഡ് പാലിയേറ്റീവ് സേവനം, നൂറിലധികം പേർക്ക് മാനസികാരോഗ്യ പരിചരണം, ഡേ കെയർ ഒ.പി, റീഹാബിലിറ്റേഷൻ, കൗൺസലിങ് തുടങ്ങിയ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ അത്താണി ചെയ്തു വരുന്നു. നരിക്കുനി, മടവൂർ, കുരുവട്ടൂർ, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ഉണ്ണികുളം, കിഴക്കോത്ത് എന്നീ പ്രദേശങ്ങളിൽനിന്ന് സൗദിയിലുള്ള പ്രവാസികൾക്ക് ഷമീം (0558644302), അസ്ലം പാലത്ത് (0502241094), സുരക്കത് (0535920931) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ പറഞ്ഞു. മുഹമ്മദ് ഷമീം കരുകുളങ്ങര മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.