ആതൻസ് എയർഷോ; വിസ്മയം തീർത്ത് ‘സൗദി ഫാൽക്കണുകൾ’
text_fieldsയാംബു: ഗ്രീസിന്റെ തലസ്ഥാന നഗരത്തിൽ നടന്ന ‘ആതൻസ് എയർ ഷോ 2023’ൽ ആകാശത്ത് വർണവിസ്മയം വിരിയിച്ച് കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി സൗദി ഫാൽക്കൺ ടീം. രണ്ട് ടൈഫൂൺ ജെറ്റുകളും സൗദി ഫാൽക്കൺസ് എയ്റോബാറ്റിക് ടീമിന്റെ വിമാനങ്ങളുമായി റോയൽ സൗദി എയർ ഫോഴ്സ് ടീം (ആർ.എസ്.എ.എഫ്) മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
സൗദി ഫാൽക്കൺസിന്റെ പ്രഫഷനൽ ടീം വ്യോമാഭ്യാസ പ്രകടനവും എയ്റോബാറ്റിക് ടീം റോയൽ സൗദി എയർഫോഴ്സുമായി ചേർന്ന് എയ്റോബാറ്റിക് പ്രകടനങ്ങളും നടത്തിയാണ് രാജ്യത്തേക്ക് തിരിച്ചെത്തിയതെന്ന് സൗദി ഫാൽക്കൺസ് എയ്റോബാറ്റിക് ടീം നേതാവ് ലഫ്റ്റനൻറ് കേണൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഫാരിസ് പറഞ്ഞു. സൗദി പൈലറ്റുമാരുടെ ഉയർന്ന നിലവാരവും വൈദഗ്ധ്യവും പ്രകടമാക്കുന്ന ‘ടൈഫൂൺ ജെറ്റുകൾ’ വലിയ വിസ്മയക്കാഴ്ചയാണ് ഒരുക്കിയത്. സൗദി ഫാൽക്കൺസ് ടീം തങ്ങളുടെ മികവ് പ്രദർശിപ്പിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗ്രീസിലെ ഏറ്റവും വലിയ വ്യോമാഭ്യാസമായി അറിയപ്പെടുന്ന ‘ആതൻസ് എയർഷോ 2023’ തനാഗ്ര എയർപോർട്ടിലാണ് അരങ്ങേറിയത്. വിവിധ രാജ്യങ്ങളിൽനിന്ന് ധാരാളം ടീമുകൾ പങ്കെടുത്തു.
ആതൻസ് എയർഷോയിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.