'അതിജീവനം'ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsറിയാദ്: കുട്ടികളുമായുള്ള ബന്ധം രക്ഷിതാക്കൾ അധികരിപ്പിക്കണമെന്നും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹ സൗഹൃദത്തിലൂടെ മാത്രമേ കുട്ടികളെ ലഹരി മാഫിയയുടെ ചൂഷിത വലയത്തിൽനിന്ന് മോചിപ്പിക്കാൻ കഴിയുകയുള്ളു എന്നും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ ഇബ്രാഹിം സുബ്ഹാൻ പറഞ്ഞു. പെരിന്തൽമണ്ണ പ്രവാസി അസോസിയേഷന്റെ (പാപ) ആഭിമുഖ്യത്തിൽ 'അതിജീവനം'എന്ന പേരിൽ ബത്ഹയിലെ സഫാമക്ക ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനും 'റിസ'കൺവീനറുമായ ഡോ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. കൗമാര പ്രായക്കാരിൽ സമൂഹം വളരെയധികം ശ്രദ്ധ ചെലുത്തണം എന്നും ഇവർ ലഹരിക്ക് അടിമപ്പെടുന്നതിനുമുന്നേ ഉള്ള ബോധവത്കരണമാണ് സമൂഹം നൽകേണ്ടത് എന്നും പറഞ്ഞു.
അനിയന്ത്രിതമായി വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ജാഗരൂഗരാക്കാൻ പൊതുസമൂഹവും സർക്കാറുകളും ഒന്നിച്ചുനിന്ന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നും ഓർമപ്പെടുത്തി. ബോധവത്കരണത്തിന്റെ ഭാഗമായി ഷോർട്ഫിലിം പ്രദർശനവും നടത്തി. പാപ ജനറൽ സെക്രട്ടറി ശിഹാബ് മണ്ണാർമല അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഹിദ് , കേളി സാംസ്കാരിക കമ്മിറ്റി അംഗം കെ.ടി. ബഷീർ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ട്രഷർ നവാസ് വെള്ളിമാട്കുന്ന്, റിയാദ് മീഡിയ ഫോറം ട്രഷർ ജലീൽ ആലപ്പുഴ, യഹ്‌യ സഫ മക്ക, മുഹമ്മദ് അലി കുന്നപ്പള്ളി എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ അസീസ് സദസ്സിന്റെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകി. പാപ വൈസ് പ്രസിഡന്റ് റഫീഖ് പൂപ്പലം സ്വാഗതവും ട്രഷറർ മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.