സൗദിക്കെതിരായ ആക്രമണം: അറബ് -ഇസ്ലാമിക രാഷ്്ട്രങ്ങൾ അപലപിച്ചു
text_fieldsജിദ്ദ: അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അറബ് രാജ്യങ്ങള്‍ അപ ലപിച്ചു. അറബ് രാഷ്ട്ര കൂട്ടായ്മയായ അറബ് ലീഗും ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കൺ ട്രീസും (ഒ.ഐ.സി) ആക്രമണത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹം സൗദിക്കൊപ്പം നിൽക്കണമെന്ന് ബഹ്റൈൻ സംഭവം നടന്ന ഉടൻ ആവശ്യപ്പെട്ടു. യു.എ.ഇ, കുവൈത്ത്, ജോർഡൻ തുടങ്ങിയ രാഷ്ട്രങ്ങളും ആക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തെ സൗദിയിലെ യു.എസ് എംബസി അപലപിച്ചു.
ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. നജ്റാന് അതിര്‍ത്തിയോട് ചേര്‍ന്ന് കൂടുതല്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറാന് പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സഖ്യസേന യമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി. ഇറാന് പിന്തുണയോടെയാണ് ഹൂതികള്‍ക്ക് ആയുധം ലഭിക്കുന്നതെന്ന് സൗദി സഖ്യസേന ആവര്‍ത്തിച്ചു. പുലര്‍ച്ച വിമാനത്താവളത്തില്‍ പതിച്ച മിസൈലും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. യമന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കിയത്. നജ്റാനും ഖമീസ് മുശൈത്തും ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നുദിവസം വിമാനത്താവളങ്ങള്‍ ലക്ഷ്യംവെച്ച് ഹൂതി ആക്രമണ ശ്രമം നടന്നു. എല്ലാ ആക്രമണങ്ങളെയും ചെറുക്കാൻ സൗദിക്കായി. അതേസമയം, ബുധനാഴ്ച പുലർച്ച ക്രൂയിസ് മിസൈൽ പ്രതിരോധിക്കുന്നതിനിടയിൽ അവശിഷ്ടം അബ്ഹ വിമാനത്താവളത്തിന് മുകളിൽ പതിക്കുകയായിരുന്നു.
അബ്ഹ വിമാനത്താവളം മേഖല ഗവർണർ സന്ദർശിച്ചു
അബ്ഹ: യമനിലെ ഹൂതികളുടെ മിസൈൽ ആക്രമണം നടന്ന അബ്ഹ വിമാനത്താവളം മേഖല ഗവർണർ അമീർ തുർക്കി ബ്നു ത്വലാൽ ബിൻ അബ്ദുൽ അസീസ് സന്ദർശിച്ചു. വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ഗവർണർ സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയടക്കം സ്ഥിതിഗതികൾ ഗവർണർ വിലയിരുത്തി. അതേസമയം, അബ്ഹ വിമാനത്താവളത്തിെൻറ പ്രവർത്തനം സാധാരണ നിലയിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.