റസ്റ്റോറൻറിൽ അതിക്രമം കാട്ടിയ സ്വദേശി യുവാവിനെ പിടികൂടി
text_fieldsറിയാദ്: അൽഖർജിലെ അൽഹയാതം മേഖലയിലെ ഒരു റസ്റ്റോറൻറിൽ ആയുധങ്ങളുമായി വിളയാട്ടം നടത്തുകയും പണം കവരുകയും ചെയ്ത സ്വദേശി യുവാവിനെ പൊലീസ് പിടികൂടി. യുവാവ് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും റസ്റ്റോറൻറ് ജീവനക്കാരെ അക്രമിക്കുന്നതും കാഷ് കൗണ്ടറിൽ നിന്ന് പണം കവരുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എവിടെയാണെന്നോ എന്നാണെന്നോ വ്യക്തമാക്കാത്ത വീഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അൽഖർജ് ഗവർണറേറ്റിെൻറ നിർദേശാനുസരണം പൊലീസിെല പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലൂടെ സംഭവസ്ഥലവും നടന്ന തീയതിയും കുറ്റവാളിയെയും കണ്ടെത്തുകയായിരുന്നു. നാലുമാസം മുമ്പാണ് സംഭവമുണ്ടായത്. 25 വയസുള്ള യുവാവ് റസ്റ്റോറൻറിലെത്തി ജീവനക്കാർക്ക് നേരെ കത്തി വീശുകയും ആക്രമണം നടത്തുകയുമായിരുന്നു. പിന്നീട് മേശവലിപ്പ് തുറന്ന് പണം കവർന്നു. ഇതെല്ലാം വീഡിയോയിൽ പതിഞ്ഞിരുന്നു. പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണം വിദഗ്ധമായി പ്രതിയെ വലയിലാക്കുകയാണുണ്ടായതെന്ന് വക്താവ് കേണൽ ഫവാസ് ബിൻ ജമീൽ അൽമൈമൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.