കടൽവഴി 36 ലക്ഷം ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
text_fieldsഅൽ ഖോബാർ: സൗദി അറേബ്യയിലേക്ക് വന്ന ചരക്കുകപ്പലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 36,33,978 മയക്കുമരുന്ന് ഗുളികകൾ ജിദ്ദ ഇസ്ലാമിക് പോർട്ട് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. തുറമുഖത്ത് ഇരുമ്പ് ഉപകരണങ്ങൾ അടങ്ങിയ ഇറക്കുമതി സാധനങ്ങളിൽ ആധുനിക സുരക്ഷ സങ്കേതങ്ങൾ ഉപയോഗിച്ച് പതിവ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിഗുളികകൾ കണ്ടെത്തിയതെന്ന് സകാത്- ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു.
ഇതുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കള്ളക്കടത്തിന്റെ വേറെയും വിവരങ്ങൾ ലഭിച്ചത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്തുന്നത് തടയാൻ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്- ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.
സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ കള്ളക്കടത്ത് തടയുന്നതിനും സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും പൊതുജനങ്ങളെ സഹായിക്കാൻ സാറ്റ്ക പ്രോത്സാഹിപ്പിക്കുന്നു. അതോറിറ്റിയുടെ 1910 എന്ന അടിയന്തര നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ 00966114208417 എന്ന അന്തർദേശീയ നമ്പർ വഴിയോ ബന്ധപ്പെട്ട് റിപ്പോർട്ടുകൾ നൽകാവുന്നതാണ്. അതോറിറ്റി രഹസ്യസ്വഭാവം ഉറപ്പാക്കുകയും കൃത്യമെന്ന് തെളിയിക്കുന്ന വിവരങ്ങൾക്ക് സാമ്പത്തിക പ്രതിഫലം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.