ഇസ്രായേൽ കൈയേറ്റം തടയാൻ ശ്രമം തുടരും –സൗദി മന്ത്രിസഭ
text_fieldsജിദ്ദ: ഇസ്രായേൽ കൈയേറ്റവും ആക്രമണങ്ങളും തടയുന്നതിന് എല്ലാ തലങ്ങളിലും ശ്രമം തുടരുമെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നിയോമിൽ ചേർന്ന വെർച്വൽ മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിനുമേൽ സമ്മർദംചെലുത്താൻ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തും.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതരത്തിൽ പ്രശ്നത്തിന് ന്യായമായ പരിഹാരം കണ്ടെത്താനും ശ്രമിക്കുമെന്നും സൗദി മന്ത്രിസഭ പറഞ്ഞു.
സുഡാനിൽ സുരക്ഷയും സ്ഥിരതയും ക്ഷേമവും സംരക്ഷിക്കുന്നതിന് നടത്തിയ ശ്രമങ്ങൾക്ക് മന്ത്രിസഭ പിന്തുണ പ്രകടിപ്പിച്ചു. രാജ്യത്തെ വിവിധ മേഖലകളിലെ കോവിഡ് കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ നൽകിയ ഡോസുകളുടെ എണ്ണം 13 ലക്ഷം കവിഞ്ഞതടക്കം പ്രാദേശിക, അന്തർദേശീയതലങ്ങളിലെ പുതിയ കോവിഡ് സംഭവവികാസങ്ങൾ മന്ത്രിസഭ വിലയിരുത്തി.കോവിഡ് മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.