ഹുഫൈറത്ത് നിസാഹിലെ ചുണ്ണാമ്പുകല്ല് ഖനനത്തിന് ലേലം
text_fieldsജുബൈൽ: റിയാദ് മേഖലയിലെ ഹുഫൈറത്ത് നിസാഹിലെ ചുണ്ണാമ്പുകല്ല് ബ്ലോക്കുകളുടെ 13 ഖനന ലൈസൻസുകൾക്കായി വ്യവസായ, ധാതുവിഭവശേഷി മന്ത്രാലയം ലേലം ക്ഷണിച്ചു.
അലങ്കാരക്കല്ലുകളുടെ മേഖലയിലെ വ്യവസായനിക്ഷേപകരെ ലക്ഷ്യമിട്ടാണ് ലേലം. ഖനനപ്രവർത്തനങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളും ഖനനശേഷം ചുറ്റുമുള്ള പ്രദേശങ്ങളിലെ പുനരധിവാസവും നടപടിക്രമങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും സമ്പ്രദായങ്ങൾക്കും അനുസൃതമായിരിക്കണം. ലേലപ്രക്രിയയുടെയും ഡോക്യുമെന്റേഷന്റെയും പ്രഖ്യാപനം 'തദീൻ' പ്ലാറ്റ്ഫോം വഴിയായിരിക്കും.
പ്രധാന ലേലരേഖയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളെ അടിസ്ഥാനമാക്കി ഒരു യോഗ്യതറൗണ്ടോടെ പ്രവർത്തനപ്രക്രിയ ആരംഭിക്കും. അപേക്ഷകർക്ക് അവരുടെ ഔദ്യോഗിക യോഗ്യതാരേഖകൾ 'തദീൻ' പ്ലാറ്റ്ഫോം വഴി സമർപ്പിക്കാം.
ലേലക്കാർക്ക് ന്യായമായ അന്തരീക്ഷം സൃഷ്ടിക്കുക, ഉയർന്ന ഖനനനിക്ഷേപകരിലേക്ക് എത്തിച്ചേരുക, സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പൊതുലേലപ്രക്രിയ നടത്തുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.