'ഓറ' രണ്ടാം വാർഷികവും വെബ്സൈറ്റ് ലോഞ്ചിങ്ങും
text_fieldsറിയാദ്: റിയാദിലെ വനിതകളുടെ കൂട്ടായ്‌മയായ ഓറ ആർട്ടിക്രാഫ്റ്റ്സിന്റെ രണ്ടാം വാർഷികവും വെബ്സൈറ്റ് ലോഞ്ചിങ്ങും നടന്നു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു. ശരീരസുരക്ഷയെ കുറിച്ചും സമൂഹ മാധ്യമങ്ങൾ കുട്ടികളിലുണ്ടാക്കുന്ന സ്വഭാവവൈകൃതങ്ങളെയും സ്വാധീനത്തെയും കുറിച്ചും സുഷമ ഷാൻ ക്ലാസെടുത്തു. മിനുജ മുഹമ്മദ് തത്സമയ സ്റ്റെൻസിൽ ആർട്ട് അവതരിപ്പിച്ചു. 'മിലെ സുർ മേരാ തുംഹാര' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം സദസ്സിനെ ഒന്നടങ്കം ആവേശത്തിലാക്കി.
ഡോ. ബൽസാം മകൻ ഇസാനോടൊപ്പം നടത്തിയ തത്സമയ യോഗ ക്ലാസ് കാണികളെ ഏറെ ആകർഷിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം പൈറോഗ്രഫി കലാകാരൻ രാജു ഫ്രാൻസിസും ഭാര്യ ലിൻസ രാജുവും നിർവഹിച്ചു. ബിന്ദു സാബു, സൗദി വനിത സാറ ഫഹദ്, റാഫി പാങ്ങോട്, മുഹമ്മദ് ഷബീർ, ഷുക്കൂർ, റിയാസ്, മാനേജർ മൻഹജ് എന്നിവർ സംസാരിച്ചു.
പെൻസിൽ കളറിങ് മത്സരത്തിൽ അസ്‌റിൻ ബർഷ, ജുവൈരിയ ഖാൻ, ആക്കിബ് അലി (കാറ്റഗറി എ), സരിയ സുൽത്താന, അഖിഷാദ് മജേഷ്, കിഷോർ സന്തോഷ് (ബി വിഭാഗം), സിനേറ മഹ്വിഷ്, അഫ്രിൻ ബർഷാനി, സജ ഫൈസൽ (സി വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
അൽ-യാസ്മിൻ സ്കൂളിനെ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സ്കൂളായി പ്രഖ്യാപിച്ചു. അൽ-അബീർ ആശുപത്രി നടത്തിയ സൗജന്യ ഹെൽത്ത് സ്ക്രീനിങ്ങിന് ഡോ. മേരി ചാക്കോ, ഡോ. മറിയം ജാവേദ് എന്നിവർ നേതൃത്വം നൽകി. രണ്ടാം വാർഷിക പരിപാടിയിൽ സ്വരൂപിച്ചു കിട്ടിയ തുക ചാരിറ്റി ഫണ്ടിലേക്ക് നൽകുമെന്ന് ഓറ അംഗങ്ങൾ പ്രഖ്യാപിച്ചു. ഷീബ ഫൈസൽ, നിത ഹിദാഷ്, നസ്രീൻ സഫീർ, മുഹ്‌സിന ഉസ്മാൻ, സനിത മുസ്തഫ, സഹീദ റാഫി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഷെർമി നവാസ് സ്വാഗതവും കദീജ ഷുഹാന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.