ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്‌ട്രേലിയൻ ഷോപ്പിങ് ഫെസ്റ്റിവൽ
text_fieldsറിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്‌ട്രേലിയൻ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. ഈ മാസം 24ന് ആരംഭിച്ച മേള 30 വരെ നീളും. സൗദിയിലെ ആസ്‌ട്രേലിയൻ അംബാസഡർ പീറ്റർ ഡോയൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ആസ്ട്രേലിയയിൽ നിന്നുള്ള പ്രശസ്തമായ ബ്രാൻഡ് മാംസം, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ ഈ െഫസ്റ്റിവൽ കാലയവളവിൽ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ആസ്ട്രേലിയയിൽ നിന്നുള്ള ആറ് പുതിയ ഭക്ഷ്യ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ മേളയിൽ ഉണ്ട്. സൗദി അറേബ്യയിലേക്ക് മാംസം കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യമാണ് ആസ്ട്രേലിയ.
ലുലു 128 ടൺ മാംസമാണ് ആസ്ട്രേലിയയിൽ നിന്ന് കയറ്റുമതി ചെയ്തത്. അതുപോലെ പഴം പച്ചക്കറി വർഗങ്ങളുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യവും പാലും ചീസും ബട്ടറും പോലുള്ള ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. വെജിറ്റബിൾ മിക്സ്, വിവിധ തരം ബെറി പഴങ്ങൾ, മാംസം കൊണ്ടുള്ള ലഘുഭക്ഷണം, തേൻ, കറുത്ത കസ്കസ്, വിവിധതരം ചോക്ലേറ്റ്, ബേക്കറി വിഭവങ്ങൾ, ബിസ്ക്കറ്റുകൾ തുടങ്ങിയ ആസ്‌ട്രേലിയൻ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം തന്നെ മേളയിൽ എത്തിയിട്ടുണ്ട്.
ആസ്‌ട്രേലിയൻ ഭക്ഷ്യ വ്യവസായം ദേശീയ പ്രതിശീർഷ വരുമാനത്തിലേക്ക് വലിയ സംഭാവന ചെയ്യുന്ന മേഖലയാണെന്നും സൗദി അറേബ്യയുമായി സവിശേഷമായ ബന്ധമാണ് തെൻറ രാജ്യത്തിനുള്ളതെന്നും ആസ്‌ട്രേലിയൻ അംബാസഡർ പറഞ്ഞു. എല്ലാ രാജ്യാക്കരുമായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഹൈപർമാർക്കറ്റിെൻറ വിജയകരമായ ശ്രമങ്ങളുടെ ഭാഗമാണ് ആസ്‌ട്രേലിയൻ വിപണന ഉത്സവമെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.