വാഹനങ്ങളെ നിരീക്ഷിക്കാൻ ഓട്ടോമാറ്റിക് മോണിറ്ററിങ് വെഹിക്കിൾ
text_fieldsമക്ക: ഹജ്ജ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് മോണിറ്ററിങ് വെഹിക്കിൾ ഗതാഗത അതോറിറ്റി ഒരുക്കി. മക്ക, പുണ്യസ്ഥലങ്ങൾ, മദീന എന്നിവിടങ്ങളിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കും. മൊബൈൽ നിരീക്ഷണ കാമറകൾ ഉപയോഗിച്ചാണ് നിരീക്ഷണം. വാഹനത്തിന്റെ തരവും അതിന്റെ വിശദാംശങ്ങളും 99 ശതമാനം വരെ കൃത്യതയോടെ മനസിലാക്കാൻ ഓട്ടോമേറ്റഡ് മോണിറ്ററിങ് വെഹിക്കിളിലെ സംവിധാനങ്ങൾക്ക് കഴിയും. ഗതാഗത നിയമങ്ങളും വാഹനങ്ങൾക്കുണ്ടായിരിക്കേണ്ട ഫീച്ചറുകളും കാര്യക്ഷമതയുടെയും ഗുണനിലവാരത്തിെൻറയും മാനദണ്ഡങ്ങളും പരിശോധിക്കാനും ഗുണനിലവാര തോത് നിരീക്ഷിക്കാനും ഈ സംവിധാനത്തിന് കഴിയും. തീർഥാടകരുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബസുകളും ടാക്സികളും ട്രക്കുകൾ എന്നിവയാണ് നിരീക്ഷിക്കുക. തീർഥാടകർക്ക് സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ഗതാഗത സേവനങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.