Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി റോഡുകളിൽ...

സൗദി റോഡുകളിൽ ട്രാക്ക്​ ലംഘനം നിരീക്ഷിക്കാൻ ഒാ​േട്ടാമാറ്റിക്​ സംവിധാനം

text_fields
bookmark_border
സൗദി റോഡുകളിൽ ട്രാക്ക്​ ലംഘനം നിരീക്ഷിക്കാൻ ഒാ​േട്ടാമാറ്റിക്​ സംവിധാനം
cancel

ജിദ്ദ: റോഡുകളിൽ ഒാരോ തരം വാഹനത്തിനും വേഗത്തിനും നിശ്ചയിച്ചിട്ടുള്ള ട്രാക്കുകൾ ലംഘിക്കുന്നവരെ പിടികൂടാൻ ഒ​േട്ടാമാറ്റിക്​ സംവിധാനം ഉടനെ ആരംഭിക്കുമെന്ന്​ സൗദി ജനറൽ ട്രാഫിക്​ വകുപ്പ്​ അറിയിച്ചു. റിയാദ്​, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാണ്​ ആദ്യം ഇൗ സംവിധാനം ആരംഭിക്കുക.

മൂന്നു​ നഗരങ്ങളിലെ റോഡുകളിൽ അടുത്ത ദിവസങ്ങളിൽതന്നെ ഒാ​േട്ടാമാറ്റിക്​ നിരീക്ഷണം ആരംഭിക്കും. സാ​േങ്കതിക സുരക്ഷ നിയന്ത്രണത്തിനായി 'തഹകും' എന്ന കമ്പനി വികസിപ്പിച്ച സ്​മാർട്ട്​ മോണിറ്ററിങ്​ സംവിധാനമാണ്​ ഇതിന്​ ഉപയോഗിക്കുക. റോഡിലെ ട്രാക്കുകൾ തിരിക്കുന്ന ലൈനുകളെ വാഹനം മറികടക്കുന്നത്​ ​ട്രാഫിക്​ നിയമലംഘനമാണ്​.റോഡ്​ ഉപയോഗിക്കുന്നവരുടെ സുരക്ഷ ലക്ഷ്യമിട്ടാണ്​ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും ജനറൽ ട്രാഫിക്​ ഒാഫിസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Automatic systemtrack violationsSaudi roads
Next Story