'ക്ഷമോത്സവം 2022' പുരസ്കാര വിതരണവും വാര്‍ഷികാഘോഷവും
text_fieldsറിയാദ്: വനിത ജീവകാരുണ്യ കൂട്ടായ്മയായ 'ക്ഷമ'യുടെ നാലാം വാർഷികമായ 'ക്ഷമോത്സവം 2022' വിപുലമായി ആഘോഷിച്ചു. റിയാദിലെ എക്സിറ്റ് 18ലുള്ള മർവ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഇന്ത്യൻ എംബസി സ്കൂള്‍ അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തസ്നീം റിയാസ് അധ്യക്ഷത വഹിച്ചു.
ഡോ. അമിന സെറിന്‍, അമ്മു എസ്. പ്രസാദ്, സുബി സജിന്‍, സിമി ജോണ്സന്, ധന്യ ശരത്, സിന്ധു സോമൻ, മാധ്യമ പ്രവര്‍ത്തകരായ ജയൻ കൊടുങ്ങല്ലൂർ, സുലൈമാന്‍ വിഴിഞ്ഞം, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരായ സത്താർ കായംകുളം, വി.കെ.കെ. അബ്ബാസ്, അയ്യൂബ് കരൂപ്പടന്ന, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, സനൂപ് പയ്യന്നൂർ, ഷാജഹാൻ ചാവക്കാട്, മാള മുഹിയുദ്ദീന്, രാജന് കാരിച്ചാല്‍ എന്നിവർ സംസാരിച്ചു. സലീന ജലീൽ സ്വാഗതവും ഐഷ ഷമീർ നന്ദിയും പറഞ്ഞു. 'ക്ഷമോത്സവം 2022'നോടനുബന്ധിച്ച് റിയാദിലെ കലാ സാംസ്കാരിക, ജീവകാരുണ്യ, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 14 വനിതകളെയും അഞ്ച് പുരുഷന്മാരെയും ആദരിച്ചു. റിയാസ് റഹ്മാൻ, റിഷി ലത്തീഫ്, മുഹാദ് അറക്കൽ, അഷ്റഫ് പട്ടാമ്പി, ഹംസ കല്ലിങ്ങൽ, നിസാർ കൊല്ലം, രാജീവൻ വള്ളിവട്ടം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.