നവയുഗം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു
text_fieldsദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ 2020ലെ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. 10ാം ക്ലാസിലും പ്ലസ്ടുവിനും വാർഷിക പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച, 25 കുട്ടികൾക്കാണ് നവയുഗം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ സമ്മാനിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി, വിവിധ തീയതികളിലായി, ദമ്മാം, അൽഅഹ്സ എന്നിവിടങ്ങളിൽ നടന്ന അവാർഡ് വിതരണ ചടങ്ങുകളിൽ നവയുഗം കേന്ദ്ര നേതാക്കളായ ബെൻസിമോഹൻ, എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, നിസാം കൊല്ലം, ഉണ്ണി മാധവൻ, പത്മനാഭൻ മണിക്കുട്ടൻ, ബിജു വർക്കി, മിനി ഷാജി, ഉണ്ണി പൂച്ചെടിയൽ, ബിനുകുഞ്ഞു എന്നിവർ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി. അധ്യയന വർഷം പൂർത്തിയായി പരീക്ഷാഫലം വന്നതിനു ശേഷം 10ാം ക്ലാസിലും പ്ലസ്ടുവിനും വാർഷിക പരീക്ഷയിൽ നല്ല പ്രകടനം നടത്തിയ നവയുഗം കുടുംബാംഗങ്ങളായ കുട്ടികൾക്കാണ് എല്ലാ വർഷവും നവയുഗം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ സമ്മാനിക്കുന്നത്.
കോവിഡ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വവും ലോക് ഡൗണും മൂലം ഈ വർഷത്തെ ചടങ്ങുകൾ ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലേക്ക് മാറ്റിവെക്കുകയായിരുന്നു. സുശീൽ കുമാർ, ഇ.എസ്. റഹീം, അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, രതീഷ് രാമചന്ദ്രൻ, തമ്പാൻ നടരാജൻ, സാബു, സുജ റോയ് എന്നിവർ അവാർഡ് വിതരണ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.