Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ ഹ​മീ​ദി​നും...

അ​ബ്​​ദു​ൽ ഹ​മീ​ദി​നും ബാ​ബു​ക്കു​ട്ട​ൻ പി​ള്ള​ക്കും പു​ര​സ്‌​കാ​രം

text_fields
bookmark_border
​അ​ബ്​​ദു​ൽ ഹ​മീ​ദ്, ബാ​ബു​ക്കു​ട്ട​ൻ പി​ള്ള
cancel
camera_alt

അ​ബ്​​ദു​ൽ ഹ​മീ​ദ്, ബാ​ബു​ക്കു​ട്ട​ൻ പി​ള്ള

യാം​ബു: ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സ്​​റ്റ​ഡി സെ​ന്റ​റി​ന്റെ ഈ ​വ​ർ​ഷ​ത്തെ എ​ക്സ​ല​ൻ​സ് പു​ര​സ്‌​കാ​രം യാം​ബു​വി​ലെ അ​റാ​ട്കോ അ​ൽ അ​റേ​ബ്യ എം.​ഡി അ​ബ്​​ദു​ൽ ഹ​മീ​ദ് കാ​ഞ്ഞി​ര​ങ്ങാ​ട​നും റ​ദ്​​വ ഗ​ൾ​ഫ് ക​മ്പ​നി എം.​ഡി ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള​ക്കും ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സ്​​റ്റ​ഡി സെ​ന്റ​ർ. ശാ​സ്ത്രം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, ക​ല, സാം​സ്‌​കാ​രി​കം, മാ​നു​ഷി​ക സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

യാം​ബു​വി​ലെ വ്യ​വ​സാ​യ വാ​ണി​ജ്യ​രം​ഗ​ത്തെ മാ​നു​ഷി​ക സേ​വ​ന മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ബ്​​ദു​ൽ ഹ​മീ​ദി​ന് എ​ക്സ​ല​ൻ​സ് പു​ര​സ്‌​കാ​ര​വും ബാ​ബു​ക്കു​ട്ട​ൻ പി​ള്ള​ക്ക് ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സ്​​റ്റ​ഡി സെ​ന്റ​ർ ഡ​യ​റ​ക്​​ട​ർ എ​ൻ. സു​ധീ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സെ​ന്റ​ർ ന​ൽ​കു​ന്ന ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്കും രാ​ജീ​വ് ഗാ​ന്ധി സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ​നും പ്ര​ഖ്യാ​പി​ച്ചു.

എ​ല്ലാ വ​ർ​ഷ​വും എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മി​​ന്റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു​റ്റ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ൾ​ക്കാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കാ​റു​ള്ള​ത്. ജൂ​ലൈ 27ന് ​ഡ​ൽ​ഹി കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി ജു​വ​ൽ ഓ​റം പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

ച​ട​ങ്ങ് കേ​ന്ദ്ര​മ​ന്ത്രി ജി​തി​ൻ റാം ​മാ​ഞ്ചി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര സ​ഹ​മ​ന്ത്രി സ​തീ​ഷ് ച​ന്ദ്ര ദു​ബേ, വി​ജ​യ ല​ക്ഷ്മി എം.​പി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നും മു​ൻ എം.​പി കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Award for Abdul Hameed and Babukuttan Pillai
Next Story