മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആയിഷക്ക് ഉപഹാരം നൽകി
text_fieldsമെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആയിഷയെ ഇന്ത്യൻ സോഷ്യൽ ഫോറം ഉപഹാരം നൽകി ആദരിച്ചപ്പോൾ
ജിദ്ദ: ഒാൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ദേശീയതലത്തിൽ 12ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊയിലാണ്ടി സ്വദേശിനി ആയിഷക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഒാഡിനേഷൻ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.കൊയിലാണ്ടി കൊല്ലം ഷാജി ഹൗസിൽ എ.പി. അബ്ദുൽ റസാഖ്–ഷമീമ ദമ്പതികളുടെ മകളാണ് കേരളത്തിെൻറ യശസ്സുയർത്തിയ ആയിഷ.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികൾ എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കളോടൊപ്പം റാങ്ക് ജേതാവിെൻറ വീട്ടിലെത്തി സ്റ്റെതസ്കോപ്പും ഫലകവും നൽകി ആദരിക്കുകയും സോഷ്യൽ ഫോറം സൗദി കോഓഡിനേഷൻ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. റിയാദ് ബ്ലോക്ക് സോഷ്യൽ ഫോറം ഭാരവാഹി ഫസൽ റഹ്മാൻ, അബ്ദുൽ റസാഖ് കാട്ടിലെപീടിക എന്നിവർ ഉപഹാരങ്ങൾ കൈമാറി. എസ്.ഡി.പി.ഐ ചേമഞ്ചേരി ബ്രാഞ്ച് പ്രസിഡൻറ് നസീർ, ജലീൽ കാപ്പാട് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.