ആയിഷ നിദക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി
text_fieldsജിദ്ദ: കോവിഡ്മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ സ്കൂളുകളും കോളജുകളുമെല്ലാം അവധിയായതിനാൽ തെൻറ കരവിരുത് കാലിഗ്രാഫിയിലൂടെയും മറ്റു രചനകളിലൂടെയും വരച്ച് കഴിവ് തെളിയിച്ച ആയിഷ നിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഉപഹാരം നൽകി.
നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ. ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർഥിനിയാണ്. മലപ്പുറം കണ്ണമംഗലം ആലുങ്ങൽ അബ്ദുൽ റസാഖ്, ബുഷ്റ ദമ്പതികളുടെ മകളായ ആയിഷ നിദ. ഫോറം ഭാരവാഹി ചുക്കാൻ അബു ഉപഹാരം കൈമാറി. എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.കെ. അബ്ദുൽ നാസർ, സെക്രട്ടറി സുബൈർ കോയിസ്സൻ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.