അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്നു
text_fieldsജിദ്ദ: ദക്ഷിണ സൗദിയിലെ മനോഹര പ്രവിശ്യയായ അസീറിനെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കുന്ന മേഖല വികസന പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. വിവിധ നിക്ഷേപങ്ങളിലൂടെ 5,000 കോടി റിയാൽ മേഖലയിലെ സുപ്രധാന പദ്ധതികളിൽ ചെലവഴിക്കാനും അസീറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുമാണ് പദ്ധതി. അസീറിനെ അതിെൻറ തനത് പ്രകൃതി ഭംഗിയോടെ നിലനിര്‍ത്താനും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മികവുറ്റതാക്കാനും പദ്ധതി സഹായിക്കും. ആഗോള ടൂറിസ്റ്റ് കേന്ദ്രമായി അസീര്‍ പ്രവിശ്യയെ ഇതിലൂടെ മാറ്റും. പ്രവിശ്യയില്‍ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിന് ഇതു ഗുണം ചെയ്യും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
2030 ആകുമ്പോഴേക്കും അസീർ മേഖലയെ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ഒരു കോടിയിലധികം സന്ദർശകരെ ആകർഷിക്കുന്ന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതാണ് പദ്ധതിയെന്നും കിരീടാവകാശി പറഞ്ഞു. നിക്ഷേപ പദ്ധതികളിലൂടെ മേഖലയിലെ വലിയ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഇതു നടപ്പാക്കുക. രാജ്യത്തിനകത്തും പുറത്തുംനിന്ന് നിക്ഷേപം ആകർഷിക്കാനുള്ള വ്യവസായ പദ്ധതിയുടെ ഭാഗമാണിത്. അസീറിലെ സാമ്പത്തിക വികസനത്തിെൻറ പ്രധാന ചാലകങ്ങളിലൊന്നായ ടൂറിസത്തിെൻറയും സംസ്കാരത്തിെൻറയും പങ്ക് വർധിപ്പിക്കും. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഗതാഗതം, ആരോഗ്യം, ആശയവിനിമയരംഗം തുടങ്ങി മേഖലയിലെ ജീവിത നിലവാരം ഉയർത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ വികസന പദ്ധതിയിലൂടെ സാധിക്കുമെന്നും കിരീടാവകാശി പറഞ്ഞു. അസീറിലേക്കുള്ള റോഡുകള്‍, അബഹയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഇതര ഭാഗങ്ങളിലെ തെരുവുകള്‍ എന്നിവ മനോഹരമാക്കും. പുറം ലോകത്തിന് അധികമറിയാത്ത ഉള്‍നാടന്‍ മേഖലയിലേക്കും മലയോരങ്ങളിലേക്കും സാഹസിക വിനോദ പരിപാടികളും ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.