ബാബരി മസ്ജിദ് ഫാഷിസ്റ്റ് അജണ്ടയുടെ രക്തസാക്ഷി -പ്രവാസി വെൽഫെയർ ജുബൈൽ
text_fieldsജുബൈൽ: രാജ്യത്തെ ആരാധനാലയ നിയമവും ഭരണഘടനാദത്തമായ മൗലികാവകാശവും കാറ്റിൽ പറത്തി രാജ്യത്തെ നിയമവ്യവസ്ഥയും എക്സിക്യൂട്ടിവും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘ്പരിവാർ വംശീയ അജണ്ടക്ക് കുടപിടിച്ചതിന്റെ രക്തസാക്ഷിയാണ് ബാബരി മസ്ജിദെന്ന് പ്രവാസി വെൽഫയർ ജുബൈൽ കമ്മിറ്റി യോഗം വിലയിരുത്തി. ഇന്ത്യയുടെ മതേതരത്വം ലോകത്തിനു മുന്നില് തലതാഴ്ത്തി നിന്ന ദിനം കൂടിയായിരുന്നു അത്.
ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും പ്രധാന ഭാഗം ചരിത്രം ഓര്ത്തുകൊണ്ടേയിരിക്കലാണ്, ജനങ്ങളെ ഓർമിപ്പിക്കലും.
മതേതരത്വത്തിന്റെ മരണ മണിക്ക് 32 വര്ഷം പൂർത്തിയാകുമ്പോൾ സമാനമായ വഴിയെ വീണ്ടും സംഭൽ പോലെയുള്ള ആരാധാനാലയങ്ങൾക്ക് നേരെ സംഘ്പരിവാർ കൈയേറ്റങ്ങൾ തുടരുമ്പോൾ ചരിത്രത്തിന്റെ ഇന്നലെകളെ മറക്കാതെ നിസ്സംഗത വെടിഞ്ഞ് ഇരകളാക്കപ്പെടുന്ന ജനതക്കൊപ്പം നിൽക്കാൻ രാജ്യത്തെ മുഴുവൻ മതനിരപേക്ഷ ജനതയും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.