ബാബരി വീണ്ടെടുപ്പിന് ജനകീയ ഐക്യം അനിവാര്യം: ഫ്രറ്റേണിറ്റി ഫോറം ടേബിൾ ടോക്ക്
text_fieldsറിയാദ്: ബാബരി മസ്ജിദിെൻറ വീണ്ടെടുപ്പിന് ജനകീയമായി ഐക്യപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംബന്ധിച്ച സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. 'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്' എന്ന ശീർഷകത്തിൽ ഫോറം ദേശീയതലത്തിൽ ഡിസംബർ ഒന്ന് മുതൽ 31 വരെ നടത്തുന്ന വർഗീയ വിരുദ്ധ കാമ്പയിനിെൻറ ഭാഗമായാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.
സത്യവും നീതിയും അനുകൂലമായിരുന്നിട്ടും തകർക്കപ്പെടുകയും വിപരീത വിധിയിലൂടെ ഉടമസ്ഥത നഷ്ടപ്പെടുകയും ചെയ്ത ബാബരി മസ്ജിദിെൻറ പുനർനിർമാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിെൻറ പുനർനിർമാണവും മതേതരത്വത്തിെൻറ സംരക്ഷണവും സാധ്യമാവുകയുള്ളൂവെന്ന് ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജനൽ പ്രസിഡൻറ് ബഷീർ ഇങ്ങാപ്പുഴ പറഞ്ഞു.
ഫാഷിസ്റ്റ് ഭരണകാലത്ത് ഇന്ത്യയിൽ ബാബരിയുടെ സ്മരണ നിലനിർത്തുകയും പുനർ നിർമാണത്തിനുവേണ്ടി കർമരംഗത്തിറങ്ങുക എന്നതും ഓരോ ഇന്ത്യൻ പൗരെൻറയും ബാധ്യതയും ഉത്തരവാദിത്തവുമാെണന്നും അതിനായി കക്ഷിരാഷ്ട്രീയഭേദെമന്യേ ജനകീയമായ ഒരുമയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരിയുടെ വീണ്ടെടുപ്പിന് അനുകൂല സാഹചര്യം എന്നോ വന്നുചേരുന്നത് അതുവരെ ബാബരിയുടെ ഓർമകൾ പുതുതലമുറകളിലേക്ക് പകർന്നുകൊണ്ടേയിരിക്കുമെന്ന് ഫോറം റിയാദ് കേരള ചാപ്റ്റർ പ്രസിഡൻറ് ഇൽയാസ് തിരൂർ പറഞ്ഞു.
ഫോറം ബത്ഹ ബ്ലോക്ക് സെക്രട്ടറി അബ്ദുറഹീം ആലപ്പുഴ, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രതിനിധി അബ്ദുൽ മജീദ്, സജ്ജാദ് (ഐ.എം.സി.സി), നജ്മുദ്ദീൻ (പീപ്പിൾസ് കൾച്ചറൽ ഫോറം), ഹുമയൂൺ (ഫ്രണ്ട്സ് സർക്കിൾ), എൻ.എൻ. അബ്ദുൽ ലത്തീഫ് (ഇന്ത്യൻ സോഷ്യൽ ഫോറം), സുലൈമാൻ വിഴിഞ്ഞം (മാധ്യമ പ്രവർത്തകൻ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് റാഷിദ് ബാഖവി മോഡറേറ്ററായിരുന്നു. സിറാജ് തൊഴുപ്പാടം, അഷ്കർ തലശ്ശേരി എന്നിവർ ടേബിൾ ടോക്കിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.