ബദർ എഫ്.സി സൂപ്പർ ലീഗിന് തുടക്കം
text_fieldsദമ്മാം: പ്രമുഖ പ്രവാസി ഫുട്ബാൾ ക്ലബായ ബദർ എഫ്.സി സംഘടിപ്പിക്കുന്ന ക്ലബിെൻറ ഇേൻറണൽ ടൂർണമെൻറിന് തുടക്കമായി. സൈഹാത്ത് അൽറയ്യാൻ സ് റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഷെർബിനി എഫ്.സിക്കെതിരെ എ.ആർ.എം.സി എതിരില്ലാത്ത ഒരു ഗോളിന് ജയം സ്വന്തമാക്കി.
റഫീഖ് ചെറുവാടിയാണ് എ.ആർ.എം.സിക്ക് അനുകൂലമായി ലഭിച്ച പെനാൽട്ടി കിക്കിലൂടെ ഗോൾ സ്കോർ ചെയ്തത്. ഇരു ടീമുകളിലും പ്രമുഖ താരങ്ങൾ അണിനിരന്നതോടെ മത്സരം മൈതാനത്ത് വീറും വാശിയും പ്രകടമാക്കി. രണ്ടാം മത്സരത്തിൽ ക്ലിക്കർ എഫ്.സിയും സുഡാൽ എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. പരിചയസമ്പത്ത് നിറഞ്ഞ ഇരുടീമിലെയും കളിക്കാർ ശക്തമായ മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും ശക്തമായ പ്രതിരോധനിരക്ക് മുന്നിൽ ഗോൾ മാത്രം പിറന്നില്ല. ആദ്യ ആഴ്ചയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് പോയൻറ് നേടി എ.ആർ.എം.സി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ അജ്മൽ അമീർ, നിഹാൽ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുജീബ് കളത്തിൽ, അഫ്സൽ അമീർ എന്നിവർ കിക്കോഫ് ചെയ്തു. മത്സരത്തിലെ മികച്ച കളിക്കാർക്കുള്ള ഉപഹാരങ്ങൾ നിയാസ് സമ്മാനിച്ചു. റഷീദ് അഹമ്മദ്, അഷ്റഫ് ചേളാരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടി, കൺവീനർ മഹ്‌റൂഫ്, സഹഭാരവാഹികളായ ശിഹാബ്, റഷീദ്, നിസാർ കബ്ബാനി, മുജീബ് പാറമ്മൽ, അസു കോഴിക്കോട്, ഷഫീഖ് പാണ്ടിക്കാട്, ആസിഫ് പാവണ്ണ, സഫ്‌വാൻ, വാവ, ഷഹീം മങ്ങാട് എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.