ജെ.ബി.സി-യു.ഐ.സി മെഗാ ബാഡ്മിന്റണിൽ ഖത്തർ സഖ്യം ജേതാക്കൾ
text_fieldsജുബൈൽ: ജുബൈൽ ബാഡ്മിന്റൺ ക്ലബ്ബിന്റെ (ജെ.ബി.സി) ആഭിമുഖ്യത്തിൽ ഫനാതീർ അൽ നാദി ക്ലബ്ബിൽ നടന്ന ടൂർണമെന്റിന്റെ പ്രീമിയർ വിഭാഗത്തിൽ ഖത്തർ സഖ്യമായ ഹരിയും ഷിജാസും വിജയിച്ചു. സൗദി കറയ്യ ക്ലബ് ഇന്തോനേഷ്യൻ ജോഡിയായ ടീം ഇബാദ്-ഇന്ദ്ര പരാജയപ്പെടുത്തി ട്രോഫിയും 3000 റിയാൽ കാഷ് അവാർഡും സഖ്യം കരസ്ഥമാക്കി. ചാമ്പ്യൻഷിപ് വിഭാഗത്തിൽ ഇന്തോനേഷ്യൻ ജോഡിയായ വസീഫ്-മൊഹ്സിൻ ഭട്ട് സഖ്യത്തിനെ പരാജയപ്പെടുത്തി അരുൺ മോഹൻ-ജോബിൻ ജോണി സഖ്യം വിജയിച്ചു. നൂറോളം സൗദി വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യ, ഇന്തോനേഷ്യ, ഖത്തർ, യു.എ.ഇ, ശ്രീലങ്ക, ബഹ്റൈൻ, ഫിലിപ്പീൻസ്, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ 400ഓളം കളിക്കാർ ജൂനിയർ മിക്സഡ് ഡബ്ൾസ് മെൻസ് ഡബ്ൾസ്, വെറ്ററൻ ചാമ്പ്യൻഷിപ് തുടങ്ങിയ 44 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡുകളും ജെ.ബി.സി ഡയറക്ടറായ മുഹമ്മദ് അഹ്മദ് ബിൻ ഇബ്രാഹിമും സ്പോൺസർമാരുടെ പ്രതിനിധികളായ എ.ആർ. എൻജിനീയറിങ് സി.ഇ.ഒ റാഫി, യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ അബ്ദുൽ മജീദ് ബദറുദീൻ എന്നിവരോടൊപ്പം ജെ.ബി.സി ക്ലബ് പ്രസിഡൻറ് തിലകൻ, ജനറൽ സെക്രട്ടറിമാരായ ഷിബു ഓച്ചിറ, അജ്മൽ താഹ, ക്ലബ് പ്രതിനിധികളായ മനോജ് എം. ചാക്കോ, ഷിജു, സാറ്റ്കോ ഷബീർ അലി എന്നിവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.