ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമവും
text_fieldsറിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകത്തിന് കീഴിൽ സഹാഫ, മൽഗ യൂനിറ്റുകൾ ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താറും സംഘടിപ്പിച്ചു. സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. റിയാദ് സെൻട്രൽ ഭാരവാഹികൾ ബദർ ശുഹദാക്കളെ ഓർമപ്പെടുത്തുകയും അവരെ വിശ്വാസി സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.
കൂടാതെ സഹാഫ, മാൽഗ യൂനിറ്റ് പ്രതിനിധികൾ സമ്മേളനത്തിൽ സംസാരിച്ചു. സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളും പങ്കെടുത്ത സമൂഹ ഇഫ്താർ സംഗമം വരുംവർഷങ്ങളിൽ ഇതിലും വിപുലമായി നടത്തുമെന്ന് സംഘാടക സമിതി നേതാക്കളായ സിദ്ദീഖ് അഹ്സനി, റഹ്മത്തലി, നൗഷാദ് മുസ്ലിയാർ, മുജീബ് മുസ്ലിയാർ, ലത്തീഫ് മുസ്ലിയാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.