ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തണലൊരുക്കിയ മഹാനായിരുന്നു ബാഫഖി തങ്ങൾ -ടി.എ. അഹമ്മദ് കബീർ
text_fieldsജിദ്ദ: ഓരോരുത്തരിലും മുസ്ലിം ലീഗിെൻറ സന്ദേശമെത്തിക്കുകയും അവർക്ക് ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തണലൊരുക്കുകയും ചെയ്ത മഹാനായിരുന്നു ബാഫഖി തങ്ങളെന്ന് മുൻ എം.എൽ.എ. ടി.എ. അഹമ്മദ് കബീർ. കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാഫഖി തങ്ങൾ, ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. ടി.എം.എ. റഊഫ് ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസികളെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു ഇ. അഹമ്മദെന്ന് അദ്ദേഹം അനുസ്മരിച്ചു.
നാസർ എടവനക്കാട്, വി.പി. അബ്ദുറഹിമാൻ, എൻ.പി. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. ഇസ്മായിൽ മുണ്ടക്കുളം. എ.കെ. ബാവ, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഷൗക്കത്ത് ഞാറക്കോടൻ, ലത്തീഫ് വെള്ളമുണ്ട, സിറാജ് കണ്ണവം, ഇസ്മായിൽ മുണ്ടുപറമ്പ്, നാണി മാസ്റ്റർ, നസീഹ അൻവർ, ഹാജറ ബഷീർ, ശാലിയ അബ്ദുൽ വഹാബ് തുടങ്ങിയവർ സംബന്ധിച്ചു. ടി.എ. അഹമ്മദ് കബീറിനുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് ഇബ്രാഹിം കൊല്ലി കൈമാറി.
ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുറഹിമാനുള്ള ജില്ല കമ്മിറ്റിയുടെ ആദരവ് ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ കൈമാറി. ഫോട്ടോഗ്രാഫർ ആയിഷ ഷെസക്കുള്ള പ്രോത്സാഹന സമ്മാനം ടി.എ. അഹമ്മദ് കബീർ നൽകി.
സൈതലവി, റിയാസ് താത്തോത്ത്, ഷാഫി പുത്തൂർ, സാലിഹ് പൊയിൽതൊടി, നൗഫൽ റഹേലി, നിസാർ മടവൂർ, ബഷീർ വീര്യമ്പ്രം, തഹ്ദീർ വടകര, കോയമോൻ ഇരിങ്ങല്ലൂർ, ഉസ്മാൻ എടത്തിൽ, സലിം മലയിൽ, താരീഖ് അൻവർ, കെ. സംജാദ്, ഹംസ മണ്ണൂർ, ഖാലിദ് പാളയാട്ട്, യാസിർ, ശിഹാബ് മാവൂർ, മുഹ്സിൻ, മുഹമ്മദ് അലി, പി.കെ. അബ്ദുൽ നാസർ, ഫവാസ്, ജാബിർ കുറ്റ്യാടി, സലാം ബാലുശ്ശേരി, ശരീഫ് പൂലേരി, അഷ്റഫ് എലത്തൂർ, നസീർ എലത്തൂർ, ജലീൽ, നസീർ വടകര, മൻസൂർ കൊയിലാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എ. സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. മുഹമ്മദ് മുബീൻ ഹുദവി ഖിറാഅത്ത് നടത്തി.
നേരത്തെ നടന്ന ‘ചലനം 2024’ നേതൃ പഠനക്യാമ്പ് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ലത്തീഫ് കളരാന്തിരി ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് ടി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സുബൈർ വാണിമേൽ ക്യാമ്പ് ആമുഖഭാഷണം നടത്തി. വിവിധ സെഷനുകളിലായി ടി.എ. അഹമ്മദ് കബീർ, മുജീബുറഹ്മാൻ റഹ്മാനി, ശിഹാബ് താമരക്കുളം എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഹസ്സൻ കോയ പെരുമണ്ണ സ്വാഗതവും സെക്രട്ടറി ഷബീർ അലി സിറ്റി നന്ദിയും പറഞ്ഞു. പി.കെ. അബ്ദുൽ നാസർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.