ബഹ്റൈനിൽ 10 ദിവസമായി കാണാനില്ലാതിരുന്ന പ്രവാസി മലയാളി മടങ്ങിയെത്തി
text_fieldsമനാമ: ബഹ്റൈനിൽനിന്ന് 10 ദിവസമായി കാണാനില്ലാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു മലയാളി താമസ സ്ഥലത്ത് മടങ്ങിയെത്തി. മനാമയിൽ താമസിക്കുന്ന പാലക്കാട് ജില്ലക്കാരനായ ജംഷീദാണ് ഇന്നലെ സുഹൃത്തുക്കളുടെ അരികിലേക്ക് എത്തിയത്. സനയ്യയിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്ന് അവിടെ താല്ക്കാലികമായി താമസിച്ചുവരികയായിരുന്നുവെന്നാണ് ഇയ്യാൾ നൽകിയ വിശദീകരണം.
എന്നാൽ താമസിക്കുന്ന സ്ഥലത്തെ സുഹൃത്തുക്കളോട് ഇൗ വിവരം അറിയിക്കാൻ കഴിയാത്തതാണ് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയതെന്ന് ജംഷീദ് പറയുന്നു. ജംഷീദിനെ കാണാനില്ലാതിരുന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ പോയി കാണാനില്ലെന്ന് നൽകിയ പരാതി പിൻവലിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മലയാളി യുവാവിനെ കാണാനില്ലെന്ന വാർത്ത മലയാളി സമൂഹത്തിൽ ആശങ്കക്ക് കാരണമായിരുന്നു. എന്തായാലും പെരുന്നാൾ സുദിനത്തിൽ സ്നേഹിതൻ മടങ്ങിയെത്തിയത് സുഹൃത്തുക്കൾക്കും ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.